-->
കാസര്‍ഗോഡ്: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്‌ട്രിക്‌ട് 3204ലെ റോട്ടറി ക്ലബ് ഓഫ് കാസര്‍ഗോഡ് സംഘടിപ്പിച്ച കുടുംബസംഗമവും ക്രിസ്‌മസ്‌പുതുവത്സരാഘോഷവും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി.ചടങ്ങിന്റെ ഭാഗമായി വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് 202526 ബിന്ദു ജ്വല്ലറി മാനേജിംഗ് ഡയറക്‌ടര്‍ അഭിലാഷ് കെ.വിക്കു സമ്മാനിച്ചു. തൊഴില്‍ മേഖലയിലെ മികവും സാമൂഹിക രംഗത്തെ സമര്‍പ്പിത സേവനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ ആദരിച്ചത്.വൈസ് പ്രസിഡന്റ് ബെന്നി ജോസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് നോമിനി ജോഷി എ. സി, വൊക്കേഷണല്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ രത്നാകരന്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി എം കെ രാധകൃഷ്‌ണന്‍, സെക്രട്ടറി വിശ്വജിത്ത്, സര്‍ജന്റ് അറ്റ് ആംസ് ഡോ. ജനാര്‍ദ്ദന നായിക് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ ആര്‍ടിഎന്‍ ഗൗതം ഭക്‌ത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.