-->
നടുവില്‍: നാല്‍പത്തിനാലാണ്ടുകള്‍ക്കു ശേഷവും, അറുപതു വയസുകാരയ അവര്‍, കുട്ടികളായി വിദ്യാര്‍ഥിനി വിദ്യാര്‍ഥികളായി തിരികെയെത്തി. നടുവില്‍ ഹൈസ്‌കൂളിലെ 1980-81 മാര്‍ച്ച് മാസത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ കൂട്ടുക്കാരുടെ സ്‌നേഹ സംഗമം പഴയ വിദ്യാലയതിരുമുറ്റത്ത് നടന്നു. കേക്കു മുറിച്ചും പാട്ടുപാടിയും നൃത്തം ചവിട്ടിയും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചും സന്തോഷം പങ്കുവെച്ചു. ഹൃദയം നിറഞ്ഞ സൗഹൃദ സമാഗമത്തിനു ശേഷം കെട്ടിപിടിച്ചു കൈകള്‍ വീശി വീണ്ടുമൊരു കൂടിച്ചേരലിനുള്ള കാത്തിരിപ്പിന്റെ പ്രതീക്ഷകള്‍ ബാക്കിവെച്ച് യാത്രാമൊഴികള്‍ നേര്‍ന്നവര്‍ വഴിപിരിഞ്ഞു.നടുവില്‍ ഹൈസ്‌കൂളില്‍ 1980-81 വര്‍ഷത്തില്‍ പത്താം തരത്തില്‍ സഹപാഠികളായിരുന്നവരുടെ സ്‌നേഹ സംഗമം നടുവില്‍ ഹൈസ്‌കൂളില്‍ വച്ച് നടന്നു. വിദേശത്തും സ്വദേശത്തും നിന്നുള്ളവരടക്കമുള്ള പഴയ സഹപാഠികള്‍ പങ്കെടുത്തു. ജേക്കബ് മാത്യു ഉദ്‌ഘാടനം ചെയ്‌തു. കെ.അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. എ.വി പ്രകാശന്‍, കൃഷ്‌ണന്‍ കൊട്ടിലക്കണ്ടി, പി.ഒ. കേശവന്‍, പി.വി. കാര്‍ത്യായനി, ടി.ബാലകൃഷ്‌ണന്‍, ലാലു ജോണ്‍, എം.ജി.ജോസ്, മോളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.