Thursday, March 12, 2026 Last Updated 34 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 04.41 AM

പഴയ പാലം തുറന്നു; ഇരിട്ടിയില്‍ ഗതാഗതക്കുരുക്കിന്‌ ആശ്വാസം

uploads/news/2026/01/818466/1.jpg

അടച്ചിട്ട ഇരിട്ടി പഴയ പാലം ഗതാഗതത്തിന്‌ തുറന്നു കൊടുത്തതോടെ മാസങ്ങളായി തുടര്‍ന്നുവന്ന ഗതാഗത കുരുക്കിന്‌ പരിഹാരമായി. വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത്‌ തടയാനായി പാലത്തിന്റെ ഇരു ഭാഗങ്ങളിലും ഉയര ഗേറ്റ്‌ സ്‌ഥാപിച്ചുകൊണ്ട്‌ ഇരിട്ടി പഴയപാലം ഗതാഗതത്തിനു തുറന്നു കൊടുത്തു. രണ്ടുമാസം മുന്‍പ്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ഇടിച്ചുകയറി പാലത്തിന്റെ ഉരുക്ക്‌ കൈവരിയും മേല്‍ക്കൂരയും തകര്‍ന്നതിനെത്തുടര്‍ന്ന്‌ പാലം അടച്ചിടുകയായിരുന്നു.
ക്രിസ്‌മസ്‌ അവധി തുടങ്ങിയതു മുതല്‍ ഒരാഴ്‌ചക്കാലം ഇരിട്ടി നഗരത്തില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ട്‌ വീര്‍പ്പുമുട്ടുകയായിരുന്നു.ഗതാഗത പ്രശ്‌നം രൂക്ഷമായതോടെ പൊതുമരാമത്ത്‌ അധികൃതര്‍ പെട്ടെന്ന്‌ അറ്റകുറ്റപ്പണികള്‍ നടത്തി വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ പാലം തുറന്നു കൊടുക്കുകയായിരുന്നു. ഇനിമുതല്‍ 3.5 മീറ്ററിലധികം ഉയരമുള്ള വാഹനങ്ങള്‍ക്ക്‌ ഉയരഗേയിറ്റ്‌ കടന്ന്‌ പാലത്തിലേക്ക്‌ പ്രവേശിക്കാനാകില്ല. രണ്ട്‌ മാസം മുമ്പ്‌ കെ.എസ്‌.ആര്‍.ടി ബസ്‌ പഴയ പാലത്തിലേക്ക്‌ ഇടിച്ചുകയറി പാലത്തിന്റെ കൈവരിയും മേല്‍ക്കൂരയും തകര്‍ത്തിരുന്നു. മേല്‍ക്കുരയിലെ ഇരുമ്പു ദണ്ഡ്‌ ഒടിഞ്ഞു തൂങ്ങിയ നിലയിലായി. പുതിയ പാലം വരുന്നതിനു മുന്‍പ്‌ നിരവധി തവണ കണ്ടയ്‌നര്‍ ലോറികളും മറ്റും ഇടിച്ചു കയറി പാലത്തിനു കേടുപാടുകള്‍ പറ്റിയിരുന്നു.
ഇതിനെത്തുടര്‍ന്ന്‌ പാലത്തിലേക്ക്‌ വലിയ വാഹനങ്ങളും 10 ടണില്‍ കൂടുതല്‍ ഭരം കയറ്റിയ വാഹനങ്ങളും പ്രവേശിക്കുന്നത്‌ നിരോധിച്ചുക്കൊണ്ട്‌ പാലത്തിന്റെ ഇരു പ്രവേശന കവാടത്തിലും പൊതുമാരാമത്ത്‌ പാലം വിഭാഗം ബോര്‍ഡുകള്‍ സ്‌ഥാപിച്ചിരുന്നെങ്കിലും ഇതെല്ലാം ലംഘിച്ചുക്കൊണ്ട്‌ വലിയ വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. ഇത്‌ പാലത്തിന്റെ ബലക്ഷയത്തിനും പാലത്തില്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നതിനും ഇടയാക്കിയിരുന്നു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ്‌ പാലം അടച്ചിട്ടത്‌. ആറുലക്ഷം രൂപ ചെലവില്‍ അറ്റകുറ്റപണി നടത്തിയാണ്‌ ഇപ്പോള്‍ ചെറിയ വാഹനങ്ങള്‍ക്കായി പാലം തുറന്നുകൊടുത്തിരിക്കുന്നത്‌.
തളിപ്പറമ്പ്‌, ഉളിക്കല്‍ മേഖലകളിലേക്കുള്ള ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പഴയ പാലം വഴി വണ്‍വെ ആയാണ്‌ പൊയ്‌ക്കൊണ്ടിരുന്നത്‌. എന്നാല്‍ കെഎസ്‌ആര്‍ടിസ്‌ ബസ്‌ ഇടിച്ചുകയറിയതിനെതുടര്‍ന്ന്‌ നടത്തിയ അറ്റകുറ്റപണിക്ക്‌ ശേഷം ബസുകള്‍ പഴയ പാലം വഴി പ്രവേശിക്കുന്ന കാര്യത്തില്‍ പൊതുമാരാമത്ത്‌ പാലം വിഭാഗം വ്യക്‌തത വരുത്തിയിട്ടില്ല. ബസുകള്‍ കടന്നു പോകുമ്പോള്‍ തട്ടാത്ത അത്രയും ഉയരത്തിലാണ്‌ ഇപ്പോള്‍ പാലത്തിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്ത്‌ ഉയര ഗേയിററ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌. ഇതിന്റെ മുകളില്‍ തട്ടാതെ പോകാന്‍ പറ്റുന്ന വാഹനങ്ങള്‍ക്കായാണ്‌ പാലം തുറന്നു കൊടുത്തതെന്നാണ്‌ പൊതുമരാമത്ത്‌ അധികൃതരുടെ വിശദീകരണം. ഇക്കാര്യത്തില്‍ വ്യക്‌തതയില്ലാഞ്ഞതിനാല്‍ ബസുകള്‍ വണ്‍വെ സംവിധാനം ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടില്ല. പഴയ പാലം തുറന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ ഏറെ ആശ്വസമായിട്ടുണ്ട്‌. ഗതാഗതക്കുരുക്കില്‍ ഒരാഴ്‌ചയിലേറെ വലഞ്ഞ ഇരിട്ടി നഗരം സാധാരണഗതിയിലേക്കു മാറി.
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Thursday 01 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW