-->
തിരുവമ്പാടി: യൂത്ത് സ്‌റ്റാന്റ് ഫോര്‍ ക്ലീന്‍ കേരള സംസ്‌ഥാന ക്യാമ്പയിന്റെ ഭാഗമായി ഹോളിക്രോസ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചിത്വ ബോധവല്‍ക്കരണവും സര്‍വ്വേയും സംഘടിപ്പിച്ചു.
മാലിന്യസംസ്‌കരണ രംഗത്തെ നിലവിലെ അവസ്‌ഥയെക്കുറിച്ചും പൊതുജനങ്ങളുടെ ശുചിത്വ ബോധത്തെക്കുറിച്ചും വ്യക്‌തമായ അവലോകനം നേടുന്നതിനായാണ് പരിപാടികള്‍ ആസൂത്രണം ചെയ്‌തത്. ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വിവിധ മേഖലകളില്‍ സര്‍വ്വേ നടത്തി. പൊതുജനങ്ങളുടെ മനോഭാവം, വീടുകളിലും സ്‌ഥാപനങ്ങളിലുമുള്ള ശുചിത്വ നില, നിലവില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, മാലിന്യ നിര്‍മാര്‍ജ്‌ജനത്തിലെ പ്രായോഗിക വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. ശുചിത്വ പൊതുജനങ്ങളിലേക്കെത്തിക്കാനും ക്യാമ്പയിന്‍ ലക്ഷ്യമിട്ടു. ശുചിത്വ സര്‍വ്വേയുടെ ഉദ്‌ഘാടനം വാര്‍ഡ് മെമ്പര്‍ മറിയാമ്മ ബാബു നിര്‍വ്വഹിച്ചു. ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ യുവതയുടെ പങ്ക് സമൂഹത്തിന് നിര്‍ണായകമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്‌റ്റര്‍ ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ശുചിത്വം ജീവിതശൈലിയായി മാറുമ്പോള്‍ മാത്രമേ ക്ലീന്‍ കേരള എന്ന ലഷ്യത്തില്‍ പറ്റു. ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണത്തില്‍ ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന വിഷയത്തില്‍ നടത്തിയ തുറന്ന ചര്‍ച്ച ഏറെ ശ്രദ്ധേയമായി. ശുചിത്വ മിഷന്‍ അസിസ്‌റ്റന്റ് കോര്‍ഡിനേറ്റര്‍ സി.കെ. സരിത് ചര്‍ച്ച ഉദ്‌ഘാടനം ചെയ്‌തു. മാലിന്യ സംസ്‌കരണത്തില്‍ ശാസ്‌ത്രീയ സമീപനങ്ങളും പൊതുജന സഹകരണവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്, മിലേന, എസ്‌തേര്‍, സിനു മോന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് വിദ്യാര്‍ഥികളായ അശ്വതി രാജ്, ശ്രേയ, ഫഹ്‌മിന്‍, കാര്‍ത്തിക് മനോജ്, അമൃത എന്നിവര്‍ നേതൃത്വം നല്‍കി.