Saturday, March 14, 2026 Last Updated 58 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 04.41 AM

ബസ്‌ പിന്നോട്ടെടുക്കുമ്പോള്‍ മാറിനില്‍ക്കാന്‍ പറഞ്ഞതിന്‌ കണ്ടക്‌ടറെ മര്‍ദിച്ചതായി പരാതി

uploads/news/2026/01/818464/3.jpg

വടകര: ബസ്‌ പിന്നോട്ടെടുക്കുമ്പോള്‍ മാറിനില്‍ക്കാന്‍ പറഞ്ഞതിന്‌ കണ്ടക്‌ടരെ മര്‍ദിച്ചതായി പരാതി. വടകര പുതിയ ബസ്‌ സ്‌റ്റാന്റില്‍ ഇന്നലെ രാവിലെയാണ്‌ സംഭവം. വട്ടോളി മാവുള്ള പറമ്പത്ത്‌ ദിവാകരനാണ്‌ (50) മര്‍ദനമേറ്റത്‌. തലക്ക്‌ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകര-തൊട്ടില്‍പാലം റൂട്ടിലോടുന്ന ഹരിശ്രീ ബസിലെ കണ്ടക്‌ടറാണ്‌ ദിവാകരന്‍. കോഴിക്കോടേക്കുള്ള ട്രാക്കിലെ മറ്റൊരു ബസ്‌ പിന്നോട്ടെടുക്കുമ്പോള്‍ അവിടെ ഇരിക്കുകയായിരുന്ന ആളോട്‌ അതുവഴി നടന്നുവന്ന ദിവാകരന്‍ മാറി നില്‍ക്കാന്‍ പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ ആള്‍ ദിവാകരനെ ഇടിച്ചുവീഴ്‌ത്തി കടന്നുകളയുകയായിരുന്നു. വീഴ്‌ചയില്‍ ദിവാകരന്റെ തലക്കു സാരമായി പരിക്കേറ്റു. ഉടന്‍ സഹകരണാശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷക്ക്‌ ശേഷം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

Ads by Google
Advertisement
Thursday 01 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW