-->
മുക്കം: ചെറുവാടി ഗ്രാമത്തിന്റെ സ്വപ്‌ന സാഫല്യത്തിന്റെ ചിറകടിയായി ഒരു കോടി രൂപ ചെലവില്‍ ഖിലാഫത്ത് സ്‌റ്റേഡിയം മണ്ണിട്ട് ഉയര്‍ത്തി കൊണ്ടുള്ള നവീകരണ പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം തുടങ്ങി. സംസ്‌ഥാന സര്‍ക്കാറിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമാണ് കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ മൈതാനമൊരുങ്ങുന്നത്.
50 ലക്ഷം ലിന്റോ ജോസഫ് എം.എല്‍.എ ഫണ്ടും, 50 ലക്ഷം സംസ്‌ഥാന സര്‍ക്കാര്‍ ഫണ്ടും ചേര്‍ത്താണ് നിര്‍മ്മാണം. ആദ്യം ഗ്രൗണ്ടിന്റെ സമനില കണക്കാക്കി മണ്ണിന്റെ കൂമ്പാരം തീര്‍ത്തും തുടര്‍ന്ന് മണ്ണ് മാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണ്ണ് നിരപ്പാക്കല്‍ പ്രവര്‍ത്തി ആരംഭിച്ചത്.
ചെറുവാടിയുടെ വയലേലകളിലെ നെല്ല് കൊയ്‌തെടുക്കുന്നതോടെ കാല്‍പന്തുകളുടെ ആരവങ്ങള്‍ ഉയര്‍ന്നിരുന്നത്. ഇനി കൊയ്‌ത്തുകാലം കാത്തിരിക്കാതെ കളിയരങ്ങ് തീര്‍ക്കാം. സ്വന്തമായൊരു ഫുട്‌ബോള്‍ മൈതാനമെന്ന നാട്ടുകാരുടെ സ്വപ്‌നമൊട്ടിട്ടത് 2005ലാണ്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും നാട്ടിലെ സുമനസ്സുകളും കൈകോര്‍ത്തപ്പോള്‍ ചെറുവാടിയുടെയും ചുള്ളിക്കാപറമ്പിന്റെയും ഇടയിലായി പാതയോരത്ത് 60 മീറ്റര്‍ നീളത്തിലും 40 മീറ്റര്‍ വീതിയിലുമായി കളി മൈതാനം ഒരുങ്ങുന്നത്.
പരിയാരത്ത് മുഹമ്മദലി, കമ്പളത്ത് ഉമ്മാച്ചകുട്ടി എന്നിവരില്‍ നിന്നായിരുന്നു ഭൂമി വാങ്ങിയത്. സ്വന്തമായി മൈതാനത്തിനും ആവേശം ചെറുപ്പക്കാരിലും പോലും ആവേശ തരംഗങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ മുതല്‍ പേരുകേട്ട ടീമുകളുടെ മത്സരങ്ങള്‍ വരെ മൈതാനം സാക്ഷിയായി.അതേ സമയം നാട്ടുകാരും ബൂട്ടണിഞ്ഞ് ആവേശത്തിന്റെ അനുരണവും ഗ്രാമത്തില്‍ പതിവ് കാഴ്‌ച്ചയായിരുന്നു.. അതേ സമയം മതസാമൂഹിക രാഷ്ര്‌ടീയ സാംസ്‌കാരിക ചടങ്ങുകള്‍ പോലും വേദിയാക്കാന്‍ ഫുട്‌ബോള്‍ മൈതാനം തെരഞ്ഞടുത്തിരുന്നു.
സി.മോയിന്‍കുട്ടി എം.എല്‍.എ, എം.പി വീരേന്ദ്രകുമാര്‍ എം.പി എന്നിവരുടെ ഫണ്ടും ജില്ലാ പഞ്ചായത്ത് വക ഫണ്ടും ഉപയോഗിച്ച് മണ്ണിട്ട് ഉയര്‍ത്തുകയും ചുറ്റുഭാഗം കെട്ടി ബലപ്പെടുത്തുകയും ചെയ്‌തിരുന്നു. 2021 ലാണ് ചെറുവാടി ഖിലാഫത്ത് സ്‌റ്റേഡിയം എന്ന് നാമകരണം ചെയ്‌തു. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ദേശത്തിനു വേണ്ടി പോരാടി രക്‌തസാക്ഷിത്വം വഹിച്ച നിരവധി പേര്‍ ഈ നാട്ടില്‍ ഉണ്ടെന്നത് പരിഗണിച്ചാണ് ചെറുവാടി സീതി ഹാജി സൗധം നിര്‍ദ്ദേശിച്ച ഈ പേര് ഗ്രാമപഞ്ചായത്ത് അംഗീകരിച്ചത്.നിലവില്‍ ഇവിടെ റോഡ് കെട്ടിയുയര്‍ത്തിയപ്പോള്‍ ഗ്രൗണ്ടും മണ്ണിട്ട് ഉയര്‍ത്തികൂടുതല്‍മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നത്.പണി നടക്കുന്ന ഈ ഘട്ടത്തിലും ഗ്രൗണ്ടിന്റെ ഒരു വശം കളിക്കാന്‍ വേണ്ടി നാട്ടുകാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്‌റ്റംബര്‍ 22ന് കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹ്‌മാന്‍ പ്രവര്‍ത്തി ഉദ്‌ഘാടനം ചെയ്‌തത്.
ഗ്യാലറി, പവിലിയന്‍, സ്‌റ്റേജ്, ശുചി മുറി, ഡ്രസ്സിംങ്ങ് മുറി എന്നിവയും സ്‌റ്റേഡിയം നിര്‍മ്മാണത്തിന്റെ വിഭാവനയിലുണ്ട്. ആറ് മാസത്തിനകം പൂര്‍ത്തിയാക്കുന്നത്. നവീകരണം പൂര്‍ത്തിയാകുമ്പോള്‍ രാത്രിയിലും മൈതാനം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സ്‌ഥിരമായി ഫ്‌ളഡ് ലൈറ്റ് സ്‌ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യവും ഇതോടപ്പം ശക്‌തമായിട്ടുണ്ട്.