-->
കോഴിക്കോട്: ചെറുവാടി ഗവ:ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചെറുവാടി പുഞ്ചപ്പാടത്ത് ഞാറുനട്ട് പാടം പൊന്‍ കതിരണിയിക്കാന്‍ എന്‍.എസ.എസ്.ഹരിതം പദ്ധതിക്ക് തുടക്കം. സംസ്‌ഥാനതല ഹരിതം പദ്ധതിക്ക് തുടക്കമായാണ് പരിപാടി നടന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്‌ഘാടനം ചെയ്‌തു.
അത്യുല്‍പ്പാദന ശേഷിയുള്ള ഉമ, മഹാരാഷ്ര്‌ടയിലെ പരമ്പരാഗത ഇനമായ നസര്‍ബാത്ത് എന്നീ ഇനങ്ങളാണ് യൂനിറ്റ് കൃഷിക്കായി തെരഞ്ഞെടുത്തത്. നെല്ലിനങ്ങളുടെ ജീന്‍ബാങ്കര്‍ ചെറുവയല്‍ രാമന്‍ നിര്‍ദ്ദേശിച്ച പ്രകാരം വയനാടന്‍ യുവ കര്‍ഷകന്‍ പ്രസീത് ബത്തേരിയില്‍ നിന്നാണ് നസര്‍ബാത്ത് വിത്ത് കൈപ്പറ്റിയത്. ഉമയും നസര്‍ ബാത്തും ഇടകലര്‍ത്തി എന്‍.എസ്.എസ.് ആശയങ്ങളെ ഫാം ആര്‍ട്ടിലൂടെ ആവിഷ്‌കരിക്കാന്‍ തയ്ാറയെടുക്കുകയാണ് വിദ്യാര്‍ഥികള്‍ . നെല്‍ കൃഷിക്കാവശ്യമായ സാങ്കേതിക സഹായം കോഴിക്കോട് ജില്ലാ അഗ്രിക്കള്‍ച്ചറിസ്‌റ്റ് ആന്റ് ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ് സൊസൈറ്റി നല്‍കും. ചടങ്ങില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത അധ്യക്ഷത വഹിച്ചു.കോഴിക്കോട് സൗത്ത് ജില്ലാ കണ്‍വീനര്‍ എം.കെ.ഫൈസല്‍ പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കസ്‌ന ഹമീദ്,എന്‍.എസ.എസ് മാവൂര്‍ ക്ലസ്‌റ്റര്‍ കണ്‍വീനര്‍ സില്ലി.ബി.കൃഷ്‌ണന്‍, പിടിഎ പ്രസിഡന്റ്‌്് ഷരിഫ് കൂട്ടക്കടവത്ത് ,കൃഷിവകുപ്പ് ഉദ്യോഗസ്‌ഥന്‍ എം മുഹമ്മദ്, കുന്ദമംഗലം ക്ലസ്‌റ്റര്‍ കോര്‍ഡിനേറ്റര്‍ സുധാകരന്‍, തിരുവമ്പാടി ക്ലസ്‌റ്റര്‍ കോര്‍ഡിനേറ്റര്‍ രതീഷ് എന്നിവര്‍ സംസാരിച്ചു. കരീം ഉമ്മിണിയില്‍,റജീന പൈക്കട്ടില്‍,സോഫിയ, പ്രോഗ്രാം ഓഫീസര്‍മാരായ ഫൈസല്‍, മുനീബ്, മാനസ ഗ്രാമം പ്രതിനിധി കണ്ണന്‍കുട്ടി,സ്‌റ്റാഫ് സെക്രട്ടറി ബിജു ഇ, ഫായിസ ഫൈസി, അധ്യാപകരായ ഇ.അജിത്ത് ,മണാശ്ശേരി, ചേന്ദമംഗല്ലൂര്‍ തുടങ്ങിയ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ സന്നിഹിതരായി. പ്രോഗ്രാം ഓഫീസര്‍ യു.സുജിത് പരിപാടിക്ക് നേതൃത്വം നല്‍കി. കോഴികോട് ജില്ലാ പഞ്ചായത്ത് അംഗം ബല്‍കിസ് സ്വാഗതവും പ്രിന്‍സിപ്പല്‍ ഷക്കീബ് കീലത്ത് നന്ദിയും പറഞ്ഞു.