-->
പത്തനംതിട്ട: തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് സീതത്തോട് പഞ്ചായത്തിലെ ഗവി വാര്‍ഡില്‍ മത്സരിച്ച ശിവ, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷെമീര്‍ തടത്തില്‍ എന്നിവര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയോട് മൂഴിയാര്‍ ആദിവാസി ഉന്നതിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ വന്യമൃഗശല്യം രൂക്ഷമാകുകയും ഷെഡ്‌ഡുകളും മറ്റും നശിപ്പിക്കപ്പെടുകയും വെളിച്ചമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ചീരുന്നു.
സോളാര്‍ ട്രക്കിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പ്ര?ഫ: പിജെ കുര്യന്‍ നിര്‍വ്വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.എ ഷംസുദീന്‍, എന്‍. ഷൈലാജ്,മാത്യു കുളത്തിങ്കല്‍, തട്ടയില്‍ ഹരികുമാര്‍,ആര്‍ ദേവകുമാര്‍, റോജി പോള്‍ ഡാനിയല്‍,അജിത്ത് മണ്ണില്‍, നാസര്‍ തോണ്ട മണ്ണില്‍,
ഷെമീര്‍ തടത്തില്‍,ശിവഗുരുസ്വാമി,മനു തയ്യില്‍,സുഹൈല്‍ നജീബ്,ജാക്‌സണ്‍ ഷാജി,കാര്‍ത്തിക്ക് മുരിങ്ങമംഗലം,റ്റിജോ സാമുവല്‍,ജിതിന്‍ പോള്‍ ജെ ബ്രദേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.