-->
ശബരിമല: മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ എം കൃഷ്‌ണന്റെ നേതൃത്വത്തില്‍ ചുമതലയേറ്റു.
സന്നിധാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെപ്പറ്റിയും ഓരോയിടത്തും അയ്യപ്പന്മാര്‍ക്ക് ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെക്കുറിച്ചും ഓരോ പോലീസുകാരനും അറിവുണ്ടാകണം. അവരുടെ സംശയങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും വ്യക്‌തമായ മറുപടി നല്‍കാനും കഴിയണമെന്ന് ഡ്യൂട്ടി ഓഫീസര്‍ പറഞ്ഞു. ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തല്‍, യൂ-ടേണ്‍, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ .എസ്. ഇ .ബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകള്‍. ഒരു മിനുറ്റില്‍ 70 അയ്യപ്പന്മാരെ പതിനെട്ടാം പടി കടത്തി വിടണം.
നടപന്തലില്‍ ഭക്‌തരുടെ നിര ചലിപ്പിക്കാന്‍ വിവിധ ഡ്യൂട്ടി പോയിന്റുകള്‍ തമ്മിലുള്ള ഏകോപനം ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ ഉറപ്പാക്കണം. ഭക്‌തരെ ഒരു കേന്ദ്രത്തിലും തങ്ങിനില്‍ക്കാന്‍ അനുവദിക്കരുത്.
പാണ്ടിത്താവളത്ത് ആനയിറങ്ങുന്ന പ്രദേശമായതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ സഹായം തേടണം.
ക്യൂ കോംപ്ലക്‌സില്‍ ശൗചാലയ കേന്ദ്രങ്ങളില്‍ കൃത്യമായ ദിശാസൂചിക ബോര്‍ഡുകള്‍ സ്‌ഥാപിച്ചുവെന്നു ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.10 ഡി വൈ എസ് പിമാരും, 35 സി ഐമാരും, സിപിഒ, എസ്‌ഐ, എഎസ്‌ഐ, എസ് സി പി ഒ എന്നിവരുള്‍പ്പെടെ 1593 പേരാണ് പുതിയ ബാച്ചിലുള്ളത്.