Saturday, March 14, 2026 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.11 AM

കോഴഞ്ചേരിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണം

കോഴഞ്ചേരി: പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിനെ അടിയന്തരമായി പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ പത്തനംതിട്ട വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ക്ക്‌ നിവേദനം നല്‍കി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജോമോന്‍ പുതുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ അംഗങ്ങളായ സജി ജോര്‍ജ്‌, അനീഷ്‌ ചക്കുങ്കല്‍, എന്നിവരാണ്‌ നിവേദനം നല്‍കിയത്‌.
അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ ഉള്ളത്‌ എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കണമെന്നും, പഞ്ചായത്തിലെ വാര്‍ഡുകളില്‍ ആഴ്‌ചയില്‍ ഒരു ദിവസം കുടിവെള്ളം പമ്പ്‌ ചെയ്‌ത് ലഭിക്കുന്നത്‌. രണ്ടുദിവസം ആക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു,. ജലജീവന്‍ പദ്ധതിയില്‍ വെട്ടിപോളിച്ച റോഡുകള്‍ അടിയന്തരമായി പുനര്‍ നിര്‍മ്മിക്കണമെന്നും ശബരിമല തിരുവാഭരണ ഘോഷയാത്രയും, മാരാമണ്‍ ചെറുകോല്‍പ്പുഴ, കണ്‍വെന്‍ഷനോടും അനുബന്ധിച്ച്‌ വേണ്ടക്രമീകരണങ്ങളും അടിയന്തരമായി ചെയ്യുവാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യവും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 31 Dec 2025 08.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW