-->
എരുമേലി: എരുമേലി യില്‍ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം എടുക്കാനെന്ന വ്യാജേന യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികളെക്കുറിച് സൂചന . സമാനമായ രീതിയില്‍ പൊന്‍കുന്നത് നടന്ന കേസുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളെക്കുറിച്ചും വ്യക്‌തമായ സൂചനകള്‍ ലഭിച്ചതെന്ന് കാഞ്ഞിരപ്പള്ളി ഡി. വൈ. എസ.് പി. സാജു വര്‍ഗീസ് പറഞ്ഞു.
പണയം എടുക്കാനെന്ന വ്യാജേന പര്‍ദ്ദ ധരിച്ച് യുവതി സ്‌ഥാപനത്തിലേ ക്ക് കയറുന്നതടക്കമുള്ള സിസി ടിവി ദൃശ്യങ്ങളുടെ ചുവട് പിടിച്ച് അന്വേഷണം നടന്നിരുന്നു. കഴിഞ്ഞ 24ന് ഉച്ച കഴിഞ്ഞ് 3.30 നാണ് ആസൂത്രിതമായ കവര്‍ച്ച നടക്കുന്നത്.