Thursday, March 12, 2026 Last Updated 18 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.11 AM

തട്ടയില്‍ ശാസ്‌താക്ഷേത്രത്തില്‍ പേട്ടതുള്ളലും സപ്‌താഹയജ്‌ഞവും

പന്തളം: തട്ടയില്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ പ്രസിദ്ധമായ കര്‍പ്പൂരഘോഷയാത്രയും പേട്ടതുള്ളലും ജനുവരി 3 ന്‌ നടക്കും. രാവിലെ 7 മണിക്ക്‌ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര തട്ടയില്‍ ഒരിപ്പുറത്ത്‌ ശ്രീ ഭഗവതി ക്ഷേത്രത്തിലെത്തി കര്‍പ്പൂരം തെളിയിച്ച്‌ തട്ടയിലെ വിവിധ ഹൈന്ദവ ദേവാലയങ്ങളും സാമുദായിക സംസ്‌കാരിക സംഘടനകളും നല്‍കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം 6 മാമ്മൂട്‌ ജംഗ്‌ഷനില്‍ എത്തിച്ചേരും.
ഉത്സവ ഫ്‌ളോട്ടുകളും, ഡിജിറ്റല്‍ തെയ്യങ്ങളും, കൈപ്പട്ടൂര്‍ കലാവേദി യുടെ മേളക്കാഴ്‌ചയും, കരകവും, കാവടിയാട്ടവും, തംബോലവും കൂടിച്ചേര്‍ന്ന്‌ തട്ടയില്‍ ആനക്കുഴി മലനട ക്ഷേത്രത്തിലെത്തുമ്പോള്‍ നൂറുകണക്കിന്‌ സ്വാമി ഭക്‌തന്‍ വ്രതനിഷ്‌ഠ യോടെ പങ്കെടുക്കുന്ന പേട്ടതുള്ളല്‍ ആരംഭിക്കും.
എരുമേലിയിലെ വിശ്വപ്രസിദ്ധമായ പേട്ടതുള്ളലിനെ അനുസ്‌മരിച്ച്‌ എല്ലാ വര്‍ഷവും നടത്തിവരുന്ന പേട്ടതുള്ളല്‍ ദര്‍ശിക്കു വാന്‍ ആയിര കണക്കിന്‌ ഭക്‌തജനങ്ങള്‍ എത്തിച്ചേരും. രാത്രി 8 മുതല്‍ ടീം ആഞ്‌ജനേയ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. ക്ഷേത്രത്തിലെ ഇരുപതാമത്‌ ഭാഗവതസപ്‌താഹയജ്‌ഞം ജനുവരി 7 മുതല്‍ 14 വരെ നടക്കും.
തഴവാ ചെറുവള്ളില്‍ ഇല്ലം ഉണ്ണിക്യഷ്‌ണന്‍ നമ്പൂതിരിയാണ്‌ യജ്‌ഞാചാര്യന്‍. ചെങ്ങന്നൂര്‍ അജീഷ്‌, ഭൂതക്കുളം സന്തോഷ്‌, മാരാരിത്തോട്ടം രഞ്‌ജിത്ത്‌ എന്നിവരാണ്‌ ഭാഗവത ആചാര്യന്മാര്‍. യജ്‌ഞവേദിയില്‍ എല്ലാദിവസവും ഉച്ചയ്‌ക്ക് അന്നദാനം, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും.
സപ്‌താഹയജ്‌ഞം ഒന്നാം ദിവസം 7ന്‌ ഭദ്ര ദീപ പ്രതിഷ്‌ഠ, അഷ്‌ടദ്രവ്യ ഗണപതിഹോമം, വൈകിട്ട്‌ ഗണപതിക്ക്‌ അപ്പം മൂടല്‍ എന്നിവയും 8ന്‌ വരാഹാ വതാരം, സുബ്രഹ്‌മണ്യ പൂജ, 9ന്‌ ക്യഷ്‌ണാവതാരം, രാവിലെ 10 മണിയ്‌ക്ക് ഉണ്ണിയൂട്ട്‌,മഹാത്യകാലപൂജ എന്നിവയും ജനുവരി 10ന്‌ ഗോവിന്ദപട്ടാഭിഷേകം, വിദ്യാ ഗോപാല മന്ത്രാര്‍ച്ചന, മഹാശാസ്‌താപൂജ എന്നിവയും.
ജനുവരി 11ന്‌ രുഗ്മി ണീ സ്വയംവരം, വൈകുന്നേരം 5 ന്‌് സര്‍വൈശ്വര്യ പൂജ, 7 ന്‌് മാതാപിതാ ഗുരുവന്ദനം എന്നിവയും ക്ഷേത്രസന്നിധിയില്‍ രാവിലെ 9 ന്‌ നവഗ്രഹപൂജയും നടക്കും. ജനുവരി 12ന്‌ 11 ന്‌ ആലപ്പുഴ ദേവകീ നന്ദനും സംഘവും അവതരിപ്പിക്കുന്ന കുചേലഗതി ദ്യശ്യാവിഷ്‌കാരം, ക്ഷേത്ര സന്നിധിയില്‍ നൂറും പാലും, മ്യത്യുഞ്‌ജയഹോമം, ഉമാമഹേശ്വരപൂജ എന്നിവയും ഉണ്ടാകും. ി 13ന്‌ സ്വര്‍ഗാരോഹണം, കലശാഭിഷേകം, എന്നിവയോടുകൂടി സപ്‌താ പയജ്‌ഞം സമാപിക്കും.
വൈകിട്ട്‌ 7 മുതല്‍ പാറക്കര ശാരദാ ഭജന്‍സ്‌ അവതരിപ്പിക്കുന്ന നാമജപലഹരി ഉണ്ടായിരിക്കും.
മകരവിളക്ക്‌ മഹോത്സവ ദിവസമായ 14ന്‌ രാവിലെ തട്ടയില്‍ പൊങ്കാല തുടര്‍ന്ന്‌ നെയ്യഭിഷേകം, കളഭാഭിഷേകം ഉച്ചയ്‌ക്ക് സമൂഹസദ്യ എന്നിവയും വൈകിട്ട്‌ 6 മുതല്‍ പതിനെട്ടാംപടിപൂജയും തുടര്‍ന്ന്‌ ക്ഷേത്രത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തന ത്തിന്റെ ഭാഗമായ ചികിത്സാസഹായ വിതരണം എസ്‌. കെ. വി. യു. പി. സ്‌കൂള്‍ മാനേജര്‍ എ. കെ. വിജയന്‍ നിര്‍വ്വഹിക്കും.
രാത്രി 8 മുതല്‍ കൊച്ചിന്‍ കലാരസികയുടെ കോമഡി മെഗാ ഷോ ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ - വാസുദേവന്‍പിള്ള (പ്രസിഡന്റ്‌ ), ശാസ്‌താരം ശ്രീകുമാര്‍ (സെക്രട്ടറി), യശോധരന്‍ ( വൈസ്‌ പ്രസിഡന്റ്‌), പൊന്നപ്പനാചാരി (ജോയിന്റ്‌ സെക്രട്ടറി), കണ്‍വീനര്‍മാരായ സന്തോഷ്‌കുമാര്‍, അനില്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 31 Dec 2025 08.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW