-->
ചുങ്കപ്പാറ : പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കുള്ള തിരിച്ചടിയും ശബരിമല സ്വര്‍ണ്ണകൊള്ള നടത്തിയ ദേവസ്വം ബോര്‍ഡിനോടും ഇടതുപക്ഷ നേതാക്കന്‍മാരോടുള്ള വിശ്വാസികളുടെ പ്രതികരണവുമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന് ജില്ലയിലും സംസ്‌ഥാനനത്തുംവന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് എ. ഐ. സി. സി ജനറല്‍ സെക്രട്ടറി പി.കെ അറിവഴകന്‍ .വരുന്ന തെരഞ്ഞെടുപ്പില്‍ നുറിലധികം സീറ്റോടു കൂടി യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍വരുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കോട്ടാങ്ങാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുങ്കപ്പാറയില്‍ നടത്തിയ നിശാക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മണ്ഡലം പ്രസിഡന്റ് കൊച്ചുമോന്‍ വടക്കേല്‍ അധ്യക്ഷത വഹിച്ചു കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ജില്ലാ പഞ്ചായത്ത് അംഗം.ജി സതീഷ് ബാബു .ഡി.സി.സി ജനറല്‍ സെക്രട്ടറി റോജിപോള്‍ ദാനിയല്‍ എന്നിവര്‍ പ്രസംഗിച്ചു.