Saturday, March 14, 2026 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.10 AM

യുവാവിനെ ആക്രമിച്ചു കവര്‍ച്ച: പ്രതി അറസ്‌റ്റില്‍

കോട്ടയം : യുവാവിനെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്‌റ്റില്‍. ആര്‍പ്പൂക്കര കുളങ്ങരപ്പറമ്പില്‍ വീട്‌ സോജുമോന്‍ സാബുവിനെയാളാണ്‌ ഗാന്ധിനഗര്‍ പോലീസ്‌ പിടികൂടിയത്‌.
കഴിഞ്ഞ 29ന്‌ വൈകിട്ട്‌ ഗാന്ധിനഗര്‍ കുരിശുപള്ളി ജങ്‌ഷന്‍ ഭാഗത്ത്‌ വച്ചു വിവിന്‍ വിശ്വനാഥന്‍ എന്നയാളെ ബൈക്ക്‌ തടഞ്ഞു നിര്‍ത്തി പിടിച്ചിറക്കി മര്‍ദിച്ചു ഇയാളുടെ ബാഗിലുണ്ടായിരുന്ന 1140 രൂപയും 490 രൂപാ വില വരുന്ന മദ്യവും കവര്‍ച്ച ചെയ്യുകയും ബാഗിലുണ്ടായിരുന്ന 3600 രൂപാ വില വരുന്ന ഹെഡ്‌ മസാജര്‍ നിലത്ത്‌ അടിച്ച്‌ പൊട്ടിച്ച്‌ നശിപ്പിച്ചതുമായ സംഭവത്തിലാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Wednesday 31 Dec 2025 08.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW