-->
ചീനിക്കുഴിയില്‍ മകനെയും മരുമകളെയും അവരുടെ രണ്ട് പെണ്‍മക്കളെയും തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചത് 2025 ഒക്‌ടോബര്‍ 30 ന് ആയിരുന്നു. ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദിനാണ് (82) തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 2022 മാര്‍ച്ച് 19ന് രാത്രിയിലായിരുന്നു കൂട്ടക്കൊല. ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരാണ് 82 കാരനായ ഹമീദിന്റെ ക്രൂരതയില്‍ വെന്തുമരിച്ചത്.