-->
ഏറെ സംഭവബഹുലമായാണ് 2025 വിടവാങ്ങുന്നത്. പതിവ് ഭൂവിഷയങ്ങള്‍ക്ക് പുറമെ വന്യമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടായ മരണങ്ങളും കൊലപാതകങ്ങളും അപകടമരണങ്ങളും ഈ വര്‍ഷം മലയോര ജനതയുടെ മനസില്‍ മായാത്ത ഓര്‍മകളായി നിലനില്‍ക്കുന്നു. കാര്‍ഷികവിളകളുടെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലും ചര്‍ച്ചയായി. ഭൂപതിവ് ചട്ട ഭേതഗതിയെന്ന പ്രഖ്യാപനവും ഇതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും ഹൈറേഞ്ചില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രധാന ഭരണസിരാ കേന്ദ്രങ്ങളില്‍ യു.ഡി.എഫിന്റെ ശക്‌തമായ തിരിച്ചുവരവും 2025 ല്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രധാന സംഭവങ്ങളുടെ ഒരു രത്ന ചുരുക്കത്തിലേക്ക്...