-->
ചെറുതോണി: രാജ്യാന്തര പഞ്ചഗുസ്‌തി വേദിയില്‍ ഇന്ത്യക്ക് അഭിമാനമായി ഇടുക്കി യുടെ ഫേബാമോള്‍ റെഞ്ചി. നേപ്പാളില്‍ നടന്ന ലോക പ്രഥമ ഇന്റര്‍നാഷണല്‍ വിന്റര്‍ യൂത്ത് പഞ്ചഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം സീനിയര്‍ ഗേള്‍സ് വിഭാഗത്തിലാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പഞ്ചാബിലെ ലുഥിയാനയില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ കരസ്‌ഥമാക്കിയിരുന്നു. മാതാപിതാക്കളുടെയും സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പി.എല്‍. ജിലേഷ്, കോച്ച് ഗൗതം മനോജ് എന്നിവരുടെ ശക്‌തമായ പിന്തുണയോടെയാണ് ഈ നേട്ടം കരസ്‌ഥമാക്കിയത്. മുംബൈ സിന്നര്‍ സേക്രട്ട് ഹാര്‍ട്ട് പബ്ലിക് സ്‌കൂളില്‍ കായിക അധ്യാപികയാണ് ഫേബ റെഞ്ചി. ഇടുക്കി മണിയാറന്‍കുടി പാസ്‌റ്റര്‍ റെഞ്ചി ജോസഫിന്റേയും സന്ധ്യയുടെയും മകളാണ് ഫേബാമോള്‍ റെഞ്ചി.