Sunday, March 15, 2026 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.09 AM

നദിയില്‍വീണ്‌ ദമ്പതികളെ കാണാതായി

കുമളി: കുമളിക്കു സമീപം ലോവര്‍ ക്യാമ്പില്‍ നദിയില്‍ വീണ ദമ്പതികള്‍ക്കായി തെരച്ചില്‍ നടക്കുന്നു. ലോവര്‍ ക്യാമ്പ്‌ കുരുവിളത്ത്‌ പാലത്ത്‌ ശങ്കര്‍ (52), ഭാര്യ ഗണേശ്വരി(48) എന്നിവരെയാണ്‌ ഇന്നലെ വൈകുന്നേരം നാലോടെ നദിയിലെ ഒഴുക്കില്‍ വീണ്‌ കാണാതായത്‌. മാടിന്‌ പുല്ല്‌ അറുക്കാന്‍ പോയതായിരുന്നു ദമ്പതികളായ ശങ്കറും ഭാര്യ ഗണേശ്വരിയും. ഇതിനിടെ ഇവരെ തേടി നദിയുടെ മറുകരയിലെത്തിയ ആറ്‌ വയസുകാരിയായ പേരക്കുട്ടിയെ എതിര്‍കരയിലേക്ക്‌ കൂട്ടി ക്കൊണ്ടുവരാന്‍ പോയി തിരികെ വരുന്നതിനിടെ ഗണേശ്വരി കാല്‍വഴുതി വീണ്‌ ഒഴുക്കില്‍ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനെത്തിയ ഭര്‍ത്താവ്‌ ശങ്കറും ഒഴുക്കില്‍ പെട്ടു. പേരക്കുട്ടിയെ നദിയില്‍ സമീപത്ത്‌ കുളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ രക്ഷപ്പെടുത്തി.

Ads by Google
Advertisement
Wednesday 31 Dec 2025 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW