Sunday, March 15, 2026 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.09 AM

ജനമൈത്രി പോലീസ്‌ സ്‌റ്റേഷനില്‍ പക്ഷാഘാതരോഗിക്ക്‌ സി.ഐയുടെ മര്‍ദനം

അടിമാലി: വാഹനം കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട്‌ ജനമൈത്രി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയ പക്ഷാഘാത രോഗിക്ക്‌ സി.ഐയുടെ മര്‍ദനം. അടിമാലി പോലീസ്‌ സ്‌റ്റേഷന്‌ സമീപം ടി.ആര്‍. ബാറ്ററി ഹൗസ്‌ എന്ന സ്‌ഥാപനം നടത്തുന്ന മന്നാങ്കാല പുത്തയത്ത്‌ അനിലിനാ (52) ണ്‌ മര്‍ദനമേറ്റത്‌. അനില്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മോട്ടോര്‍ വര്‍ക്ക്‌ ഷോപ്പ്‌ അസോസിയേഷന്‍ അടി മാലി യൂണിറ്റ്‌ പ്രസിഡന്റാണ്‌ അനില്‍. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഓട്ടോമൊബൈല്‍ തൊഴിലാളികള്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ നടത്തുകയും ചെയ്‌തു. സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ലൈജുമോന്‍ മര്‍ദിച്ചുവെന്നാണ്‌ പരാതി. ചൊവ്വാഴ്‌ച രാവിലെ പത്തോടെയാണ്‌ സംഭവം. കല്ലാര്‍കുട്ടിയില്‍ രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇതില്‍ ഒരു വാഹനം അനിലിന്റെ ഭാര്യാ സഹോദരന്റെതാണ്‌. വാഹനം ഇടിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയായി. ഈ പ്രശ്‌നം പറഞ്ഞ്‌ അവസാനിപ്പിക്കുന്നതിനാണ്‌ അനില്‍ സ്‌റ്റേഷനില്‍ എത്തിയത്‌. ഇത്‌ ചര്‍ച്ച ചെയ്‌ത് പരിഹരിച്ച്‌ വരവെ യാതൊരു പ്രകോപനവും ഇല്ലാതെ സി.ഐ തന്നെ മര്‍ദിക്കുകയായിരുന്നു എന്ന്‌ അനില്‍ പറഞ്ഞു. അടിയുടെ ശക്‌തിയില്‍ കണ്ണട തകര്‍ന്ന്‌ കണ്ണിനും തലക്കും സാരമായി പരുക്കേറ്റു. കൂടാതെ അടിവയറിലും ഇടിച്ചു. എന്നാല്‍ തന്നെ എന്തിന്‌ മര്‍ദിച്ചുവെന്നത്‌ വ്യക്‌തമല്ല. സി.ഐക്ക്‌ തന്നെ മുന്‍പരിചയമുണ്ട്‌. പോലീസ്‌ യൂണിഫോം പോലും ധരിക്കാതെയാണ്‌ മര്‍ദിച്ചതെന്നും അനില്‍ പറഞ്ഞു. പോലീസ്‌ സ്‌റ്റേഷന്‌ എതിര്‍ ഭാഗത്താണ്‌ താന്‍ വ്യാപാരം നടത്തുന്നത്‌. എന്നാല്‍ മറ്റ്‌ പ്രശ്‌നങ്ങളാണെന്നും ഇല്ലാതെയാണ്‌ ആക്രമണം ഉണ്ടായതെന്നും അനില്‍ പറഞ്ഞു. രണ്ടുതവണ പക്ഷാഘാതം ഉണ്ടായ അനില്‍ ഇപ്പോഴും മരുന്നു കഴിക്കുന്നയാളാണ്‌ സംഭവത്തില്‍ ഇടുക്കി ഡിവൈ.എസ്‌.പി: രാജന്‍ കെ. അരമന അടിമാലിയില്‍ എത്തി അന്വേഷണം ആരംഭിച്ചു. ഹൗസ്‌ ഓഫീസറുടെ ഭാഗത്ത്‌ വീഴ്‌ച ഉണ്ടായതാണ്‌ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌. ഹൗസ്‌ ഓഫീസര്‍ക്കെതിരെ വരും ദിവസം നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്‌. ചൊവ്വാഴ്‌ച വൈകിട്ട്‌ അലിനിന്റെ മൊഴി പോലീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രി, ജില്ലാ പോലീസ്‌ മേധാവി അടക്കമുള്ളവര്‍ക്ക്‌ അനില്‍ ഇമെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 31 Dec 2025 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW