-->
ചെറുതോണി: സംസ്‌ഥാന ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാനും വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റുമായ വിനോദ് ജോസഫ് അറിയിച്ചു. നാലിന് മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ ഉദ്‌ഘാടനം ചെയ്യും. പുരുഷ വനിതാ വിഭാഗത്തിലായി 14 ജില്ലകളില്‍നിന്നും 425 കായികതാരങ്ങള്‍ പങ്കെടു ക്കും. 20 വയസിനു മുകളില്‍ പ്രായമുള്ള പുരുഷ വനിതാ വിഭാഗങ്ങളിലായി 10 കി.മീറ്ററും, 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്ക് എട്ടു കി.മീറ്ററും, 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ആറ് കി.മീറ്ററും, 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്ക് ആറ് കി.മീറ്ററും പെണ്‍കുട്ടികള്‍ക്ക് നാലു കി.മീറ്ററും, 16 വയസില്‍ താഴെയുള്ള ആണ്‍, പെണ്‍കുട്ടികള്‍ക്ക് രണ്ടു കി.മീറ്ററും എന്നിങ്ങനെയാണ് മത്സരം നടത്തപ്പെടുന്നതെന്ന് ഭാരവാഹികളായ കണ്‍വീനര്‍ കെ.കെ ഷിജോ, പി.ടി.എ പ്രസിഡന്റ് ജെയിസണ്‍ കെ. ആന്റണി എന്നിവര്‍ അറിയിച്ചു.