-->
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ പോയാലി മല ടൂറിസം പദ്ധതിയുടെ അനന്തസാധ്യതകള്‍ അധികാരികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനായി ഒഴുപാറ നിരപ്പ് യുവ ചാരിറ്റി, യുവ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, യുവ എഫ്‌സി എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പോയാലിമല ഫെസ്‌റ്റ് ന്യൂ ഇയര്‍ പ്രോഗ്രാം 2026 ഇന്നലെ പോയാലി മലക്ക് മുകളില്‍ പ്രത്യേകം തയ്യാറാക്കിയ സ്‌ഥലത്ത് തുടക്കമായി.
കൊച്ചിന്‍ സിംഫണിയുടെ ഗാനമേളയോടെയാണ് ഫെസ്‌റ്റ് തുടക്കം കുറിച്ചത്. ഇന്ന് പോയാലി മലയില്‍ നടക്കുന്ന ഫെസ്‌റ്റ് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. രാത്രി 8.30 മുതല്‍ യുവ ചാരിറ്റി അവതരിപ്പിക്കുന്ന മൈം പ്രോഗ്രാമും നിര്‍ധനരായ 7 വ്യക്‌തികള്‍ക്ക് യുവ ചാരിറ്റി നല്‍കുന്ന സഹായ വിതരണവും നടക്കും. തുടര്‍ന്ന് രാത്രി ഗാനമേള ഡിജെ അവതരണവും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ആസിഫ് അലി മുതിരക്കാലായില്‍, കോഡിനേറ്റര്‍ കബീര്‍ ആലപ്പാട്ട് എന്നിവര്‍ അറിയിച്ചു.
പോയാലി മലയുടെ പ്രകൃതി സൗന്ദര്യം വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കുവാന്‍ കഴിയുന്ന നിലയിലാണ് ഫെസ്‌റ്റ് നഗരി ഒരുക്കിയിരിക്കുന്നത് മലക്ക് മുകളിലെ ലൈറ്റ് അറേജമെന്റാണ് മുഖ്യ ആകര്‍ഷണം. മൂവാറ്റുപുഴ നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലത്തില്‍ സ്‌ഥിതി ചെയ്യുന്നതും എം.സി. റോഡിലെ പായിപ്ര കവലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താവുന്നതുമാണ് പോയാലി മല. സമുദ്ര നിരപ്പില്‍ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തില്‍ സ്‌ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ടകുന്നുകളും കൊണ്ട് അനുഗ്രഹീതമാണ്. അമ്പത് ഏക്കറോളം സ്‌ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഐതീഹ്യങ്ങള്‍ ഏറെയുളള മലയുടെ മുകളിലുളള ഒരിക്കലും വറ്റാത്ത കിണറും കാല്‍ പാദങ്ങളുടെ അടയാളവു സദാ തഴുകി കടന്ന് പോകുന്ന ഇളം കാറ്റും സഞ്ചാരികളെ വിസ്‌മയിപ്പിക്കും.
മല മുകളില്‍ നിന്നാല്‍ ഉദയവും അസ്‌തമയവും മനോഹര കാഴ്‌ചയാണ്. ഇവിടെ ഉണ്ടായിരുന്നു വെളളച്ചാട്ടം കരിങ്കല്‍ ഖനനം മൂലം അപ്രത്യക്ഷമായി. മലയില്‍ എളുപ്പത്തില്‍ എത്താവുന്ന രൂപത്തില്‍ റോഡ്, റോപ് വേ, വ്യൂ പോയിന്റുകള്‍, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഒരുക്കിയാല്‍ സഞ്ചാരികള്‍ ഒഴുകി എത്തും.
മലമുകളിലെ അത്ഭുത കിണറും കാല്‍പാദ മുദ്രയും സംരക്ഷിക്കപെടേണ്ടതുണ്ട്. കല്ലില്‍ ഗുഹാക്ഷേത്രത്തിന്റെ പൈതൃകം പേറുന്ന പോയാലിമല വിനോദ സഞ്ചാര കേന്ദ്രമാക്കുവാന്‍ ഏറ്റവും അനുയോജ്യ ഇടമാണ്. എല്ലാ രീതിയിലും ഒത്തിണങ്ങിയ പോയാലിമല ടൂറിസം പദ്ധതി നടപ്പിലായാല്‍ നിരവധി പേര്‍ക് തൊഴിലും ഒരു നാടിന്റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രവും നിലനിര്‍ത്താന്‍ കഴിയും.