Friday, March 13, 2026 Last Updated 31 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.08 AM

പോക്‌സോ കേസില്‍ വയോധികന്‌ അഞ്ചുവര്‍ഷം കഠിനതടവും പിഴയും

മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയ്‌ക്ക് അഞ്ചുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കോതമംഗലം കുത്തുകുഴിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന മൂവാറ്റുപുഴ ആവോലി കക്കുഴിച്ചാലില്‍ വീട്ടില്‍ ഷണ്‍മുഖന്‍ (മുകുന്ദന്‍ 60) നെതിരെയാണ്‌ മൂവാറ്റുപുഴ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ജി. മഹേഷ്‌ ശിക്ഷ വിധിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍ മൂന്ന്‌ മാസം കൂടി കഠിന തടവ്‌ അനുഭവിക്കണം. കോതമംഗലം പോലീസ്‌ സ്‌റ്റേഷനില്‍ 2022 ജനുവരിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസാണ്‌. കോതമംഗലത്ത്‌ പത്ത്‌ വയസുകാരിയെയാണ്‌ ലൈംഗികമായി ഉപദ്രവിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്ര?സിക്യൂട്ടര്‍ അഡ്വ. പി.ആര്‍. ജമുന ഹാജരായി. അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്‌ടര്‍മാരായ റ്റി. ദിലീഷ്‌, ബേസില്‍ തോമസ്‌, എസ്‌.ഐ. റ്റി.എന്‍. മൈതീന്‍, എസ്‌.സി.പി.ഒ. മാരായ ജിഷ മാധവന്‍, ബിജി ജോണ്‍, ശ്രീജിത്ത്‌, ബഷീറ എന്നിവരാണ്‌ ഉണ്ടായിരുന്നത്‌. ന്ഥ

Ads by Google
Advertisement
Wednesday 31 Dec 2025 08.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW