Friday, March 13, 2026 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.07 AM

കോഴിമുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

uploads/news/2025/12/818296/2.jpg

ആലപ്പുഴ: പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന്‌ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. വി.കെ.പി. മോഹന്‍കുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. എ. ഇര്‍ഷാദ്‌. കൃത്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ ഇവ പൂര്‍ണമായും സുരക്ഷിതമാണെന്ന്‌ ഇരുവരും പറഞ്ഞു.
പാചകത്തില്‍
ശ്രദ്ധിക്കാം

ഇറച്ചിയോ മുട്ടയോ കഴിക്കുന്നതില്‍ അപകടമില്ല, എന്നാല്‍ അവ നന്നായി വെന്തതാണെന്ന്‌ ഉറപ്പുവരുത്തണം. 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 3 മുതല്‍ 5 മിനിറ്റിനകം പക്ഷിപ്പനി വൈറസുകള്‍ നശിക്കും. വേവിക്കാത്തതോ അല്‌പം ചൂടാക്കിയതോ ആയവ ഒഴിവാക്കുക: പച്ചമുട്ട കുടിക്കുന്നതും, ബുള്‍സ്‌ ഐ പോലുള്ള പാതിവെന്ത വിഭവങ്ങളും ഹാഫ്‌ കുക്ക്‌ഡ് ഇറച്ചിയും മുട്ടയും പൂര്‍ണമായും ഒഴിവാക്കുക.
ഇറച്ചി പാകം ചെയ്യുമ്പോള്‍ പിങ്ക്‌ നിറം മാറി നന്നായി വെന്തെന്ന്‌ ഉറപ്പാ ക്കണം. ഫ്രീസറില്‍ വെച്ചതുകൊണ്ടു മാത്രം സുരക്ഷിതമല്ല: ഫ്രീസറിലെ തണുപ്പില്‍ പക്ഷിപ്പനി വൈറസുകള്‍ നശിക്കില്ല. 4 ഡിഗ്രി താപനിലയില്‍ ഒരു മാസത്തിലേറെയും 32 ഡിഗ്രിയില്‍ ഒരാഴ്‌ചയോളവും വൈറസ്‌ നിലനില്‍ക്കും. അതിനാല്‍ ഫ്രിഡ്‌ജില്‍ വെച്ചതുകൊണ്ട്‌ മാത്രം ഇറച്ചി സുരക്ഷിതമാകില്ല, ശരിയായി പാചകം ചെയ്യുക എന്നത്‌ തന്നെയാണ്‌ പ്രധാനം.
ശുചിത്വം പ്രധാനം

കോഴി, താറാവ്‌ എന്നിവയുടെ ഇറച്ചി കൈകാര്യം ചെയ്യുന്നതിന്‌ മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകുക. മുട്ടത്തോടില്‍ കാഷ്‌ടം പറ്റിയിട്ടുണ്ടെങ്കില്‍ ഉപയോഗി ക്കുന്നതിന്‌ തൊട്ടുമുമ്പ്‌ സോപ്പ്‌ വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.

നിയന്ത്രണങ്ങള്‍
പാലിക്കുക

രോഗം സ്‌ഥിരീകരിച്ച മേഖലകളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും വാങ്ങുന്നത്‌ ഒഴിവാക്കണം. ഇത്തരം സ്‌ഥലങ്ങളില്‍ ഇറച്ചി കൈകാര്യം ചെയ്യുമ്പോള്‍ വൈറസ്‌ പടരാനുള്ള സാധ്യതയുള്ളതിനാലാണിത്‌. രോഗബാധയില്ലാത്ത പ്രദേശങ്ങളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും നന്നായി പാകം ചെയ്‌ത് കഴിക്കുന്നത്‌ ആരോഗ്യസുരക്ഷിതമാണ്‌.

Ads by Google
Advertisement
Wednesday 31 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW