-->
ആലപ്പുഴ: പുതുവത്സരാഘോഷങ്ങള്‍ വിപുലമായി കൊണ്ടാടുന്ന ആലപ്പുഴയിലേക്ക് വിദേശികളടക്കമുള്ള സഞ്ചാരികളുടെ പ്രവാഹം. ഹൗസ് ബോട്ടുകള്‍ മുഖ്യ ആകര്‍ ണമായ കായല്‍ടൂറിസം മേഖലയില്‍ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ദൃശ്യമാകുന്നത്. സീസണ്‍ പ്രമാണിച്ച് വിവിധ പാക്കേജുകളും ഇളവുകളും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരേന്ത്യന്‍ സഞ്ചാരികളും ഏതാനും ദിവസങ്ങളായി ധാരാളമായി എത്തുന്നുണ്ട്. ക്രിസ്‌മസിനോടനുബന്ധിച്ച് ഹൗസ്‌ബോട്ടുകളിലും റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും വലിയതോതില്‍ ബുക്കിങ് ആരംഭിച്ചിരുന്നു.
മുല്ലയ്‌ക്കല്‍ ചുറപ്പുത്സവവും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചു. റിസോര്‍ട്ടുകളിലും ജില്ലയിലെ പ്രമുഖ ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും പ്രത്യേക ന്യൂഇയര്‍ പാര്‍ട്ടികളും കലാപരിപാടികളും ഡിന്നറും ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴയില്‍ ബീച്ച് ഫെസ്‌റ്റും കാര്‍ണിവലും നടന്നുവരികയാണ്. ബീച്ചില്‍ ഇന്ന് രാത്രി പ്രത്യേക ആഘോഷപരിപാടികള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ പോലീസും ജില്ലയിലുടനീളം സുരക്ഷാക്രമീകരണങ്ങള്‍ ശക്‌തമാക്കി. മാരാരിക്കുളം ബീച്ചില്‍ നടക്കുന്ന മാരാരി ബീച്ച് ഫെസ്‌റ്റിന്റെ ഭാഗമായും പുതുവത്സര പരിപാടികള്‍ നടക്കും.