-->
ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയില്‍ ജനുവരി 10 മുതല്‍ 27 വരെ നടക്കുന്ന വിശുദ്ധ സെബസ്‌ത്യനോസിന്റെ മകരം തിരുനാളിന് ഒരുക്കങ്ങള്‍ തുടങ്ങി. പള്ളി അങ്കണത്തില്‍ വിശാലമായ പന്തല്‍ നിര്‍മാണം തുടങ്ങി. പന്തലിന്റെ കാല്‍നാട്ട് റെക്‌ടര്‍ റവ. ഡോ. യേശുദാസ് കാട്ടുങ്കല്‍ തയ്യില്‍ നിര്‍വഹിച്ചു. സഹ. വികാരിമാരായ ഫാ. ജോസഫ് അല്‍ഫോണ്‍സ് കൊല്ലാപറമ്പില്‍,
ഫാ. ജീസന്‍ ജോസ് ചിറ്റാന്തറ, ഫാ. ടിനു തോമസ് പടവുപുരയ്‌ക്കല്‍, റവ. ഡോ. ജോര്‍ജ് കടവുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി 10ന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന തിരുനാള്‍ ആഘോഷം 27ന് വൈകിട്ട് നട അടക്കുന്നതോടെ സമാപിക്കും.