Friday, March 13, 2026 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.07 AM

കെ.എസ്‌.എഫ്‌.ഇയില്‍ മുക്കുപണ്ടം പണയംവച്ച്‌ പണംതട്ടി; പ്രതികള്‍ പോലീസ്‌ പിടിയില്‍

ആലപ്പുഴ: കെ.എസ്‌.എഫ്‌.ഇ. തുറവൂര്‍ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയംവച്ച്‌ കടന്നുകളഞ്ഞ പ്രതികള്‍ പോലീസ്‌ പിടിയില്‍. കുത്തിയതോട്‌ സ്വദേശി മത്തായി വര്‍ഗീ സ്‌ എന്ന്‌ പരിചയപ്പെടുത്തി രണ്ട്‌ സ്വര്‍ണവളകളെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച്‌ 1,40000 രൂപ കൈപ്പറ്റി കടന്നുകളഞ്ഞ പ്രതികളെ ദിവസങ്ങള്‍ക്കുള്ളിലാണ്‌ പോലീസ്‌ വലയിലാക്കിയത്‌. എറണാകുളം സ്വദേശികളായ കാളം മാലിയില്‍ എല്‍ദോ വര്‍ഗീസ്‌(46), ഞെഴുവങ്കന്‍ വീട്ടില്‍ ജിബി (43), പാറയില്‍ കുടി ചാലില്‍ ബിജു സി.എ (48) എന്നിവരാണ്‌ പിടിയിലായത്‌. ഡിസംബര്‍ 17ന്‌ രണ്ട്‌ സ്വര്‍ണവളകള്‍ എന്ന വ്യാജേന മുക്കുപണ്ടം പണയം വയ്‌ക്കുന്നതിനായി വികലാംഗനായി അഭിനയിച്ചാണ്‌ മത്തായി വര്‍ഗീസ്‌ എന്ന വ്യാജപേരില്‍ എല്‍ദോ വര്‍ഗീസ്‌ എത്തിയത്‌. ഇയാളോട്‌ വീടിന്റെ ലോക്കേഷന്‍ കെ.എസ്‌.എഫ.്‌ഇയുടെ തുറവൂര്‍ ബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ മാനേജര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ സാസാരിക്കാന്‍ പ്രയാസമുള്ള രീതിയില്‍ പെരുമാറുകയും ഇയാളുടെ സഹായി എന്ന നിലയില്‍ ജിബി കുത്തിയതോട്‌ അടുത്ത്‌ എന്ന്‌ പറയുകയും ചെയ്‌തു. ഇവര്‍ നല്‍കിയ സ്വര്‍ണം അപ്രസറിന്റെ പ്രാഥമിക പരിശോധ നയില്‍ യാതൊരു സംശയത്തിനും ഇടയാക്കിയില്ല. ഇവര്‍ ആധാര്‍ കാര്‍ഡ്‌ ഐഡി പ്രൂഫായി നല്‍കിയിരുന്നു. പീന്നീട്‌ സംശയംതോന്നി ബ്രാഞ്ച്‌ മാനേജര്‍ നടത്തിയ പരിശോധനയിലാണ്‌ മുക്കുപണ്ടം പണയം വെച്ചതായി കണ്ടെത്തിയത്‌. പ്രതികളെ ചോദ്യംചെയ്‌തപ്പോഴാണ്‌ മൂന്നാം പ്രതിയായ ബിജു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഫേക്ക്‌ ആധാര്‍ ആപ്പില്‍ കയറി ഒന്നാം പ്രതി എല്‍ദോ വര്‍ഗീസിന്റെ പേരില്‍ വ്യാജ ആധാര്‍ കാര്‍ഡ്‌ ഉണ്ടാക്കിയതും പെട്ടെന്ന്‌ ഉരച്ചുനോക്കിയാല്‍ മുക്കുപണ്ടമാണെന്ന്‌ മനസിലാകാത്തതും ഒടിച്ചുനോക്കിയാലോ കൂടുതല്‍ പരിശോധന നടത്തിയാലോ മാത്രം മനസിലാവുന്ന ആഭരണം ഉണ്ടാക്കിയതായി പോലീസ്‌ മനസിലാക്കിയത്‌.
പ്രതികള്‍ക്കെതിരെ എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലായി 20 മുക്കുപണ്ടം പണയക്കേസുകള്‍ നിലവിലുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. കുത്തിയതോട്‌ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ബജിത്ത്‌ ലാല്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ വിജേഷ്‌, അമല്‍രാജ്‌, സാജന്‍ എന്നിവരാണ്‌ പ്രതികളെ പിടികൂടിയത്‌.

Ads by Google
Advertisement
Wednesday 31 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW