-->
ആലപ്പുഴ: നാലാമത് കിഡ്‌സ് ഓള്‍ കേരള ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ ആലപ്പുഴ ജില്ലാ ടീമില്‍നിന്ന് അഞ്ച് പേര്‍ സംസ്‌ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ഇവര്‍ നാലിലും ആറിലും പഠിക്കുന്നവരാണ്. സാന്‍വിക (അമൃത സെന്റ് മേരീസ്), കീര്‍ത്തന (ജ്യോതി നികേതന്‍), മെറിന്‍ (സെന്റ് ആന്റണീസ്), ആന്‍ (മാതാ), വൈഷ്‌ണവി (എസ്.ഡി.വി) എന്നിവരാണവര്‍. മെറിന്‍ ക്യാപ്‌റ്റനായിരുന്നു. നൗഷാദ് കോച്ചും അഡ്വ. ടി.ടി. സുധീഷ് മാനേജരും. വിവിധ സ്‌കൂള്‍ കോര്‍ട്ടുകളില്‍ മികച്ച പരിശീലകരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പരിശീലനമാണ് നേട്ടങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് എ.ഡി.ബി.എ പ്രസിഡന്റ് റോണി മാത്യു പറഞ്ഞു.