-->
ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മലയാളം പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിച്ചു.
ജില്ലാ കലക്‌ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കിയ അമ്പലപ്പുഴ ജി.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥിനി എസ് ദേവലക്ഷ്‌മി, പുന്നപ്ര സെന്റ് അലോഷ്യസ് സ്‌കൂളിലെ വിദ്യാര്‍ഥിനി എമി റോസ് ബ്രിട്ടോ, ചേര്‍ത്തല സെന്റ് ആന്‍സ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനി അലീന ഷാജി എന്നിവരും യു.പി സ്‌കൂള്‍ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കിയ ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ് വിദ്യാര്‍ഥിനി എം.തീര്‍ഥ, വടുതല ജമാഅത്ത് ഇം?ീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനി അസിയ ബിന്‍ത് മുറാദ്, ആലപ്പുഴ മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി എലീഷ ജ്യോതിസ് എന്നിവും ജില്ലാ കലക്‌ടറില്‍ സമ്മാനം ഏറ്റുവാങ്ങി. ആധുനിക ഇന്ത്യയില്‍ ഗാന്ധിജിയുടെ പ്രസക്‌തി എന്നതായിരുന്നു വിഷയം.
രണ്ടു വിഭാഗത്തിലും ഒന്നാം സ്‌ഥാനം നേടിയവര്‍ക്ക് ആയിരം രൂപ ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിച്ചു. രണ്ടും മൂന്നും സ്‌ഥാനക്കാര്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി. സമ്മാനദാനച്ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ് സുമേഷ്, അസിസ്‌റ്റന്റ് എഡിറ്റര്‍ ടി. എ യാസിര്‍, അസിസ്‌റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.എസ് സജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.