Friday, March 13, 2026 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.07 AM

ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്‌ഥാന സമ്മേളനം ആലപ്പുഴയില്‍

ആലപ്പുഴ: കെ.എസ്‌.എഫ്‌.ഇയിലെ വിരമിച്ച ജീവനക്കാരുടെ സംഘടനയായ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രഥമ സംസ്‌ഥാന സമ്മേളനം ആലപ്പുഴയില്‍ ജനുവരി രണ്ടിന്‌ നടക്കും. പഗോഡ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന്‌ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉദ്‌ഘാടനം ചെയ്യും. കെ.എസ്‌.എഫ്‌.ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ മുഖ്യാതിഥിയാകും.
സുപ്രീം കോടതി സീനിയര്‍ അഡ്വക്കേറ്റും കേരള ഹൈക്കോടതി റിട്ട. ജഡ്‌ജിയുമായ ഷാജി പോള്‍ ചാലി പ്രഭാഷണം നടത്തും. ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ അനി.ജി അധ്യക്ഷനാകും. നിയമവിരുദ്ധമായി 2014ല്‍ ഇ.പി.എഫ്‌.ഒ കൊണ്ടുവന്ന അമന്റ്‌മെന്റിനെതിരെ രാജ്യത്ത്‌ ആദ്യമായി കേസ്‌ ഫയല്‍ ചെയ്‌ത് ഹയര്‍ പെന്‍ഷന്‍ നേടിയെടുക്കുന്നതില്‍ വിജയം കൈവരിച്ച സംഘടനയാണിതെന്നും കെ.എസ്‌.എഫ്‌.ഇ ജീവനക്കാര്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ഇ.പി.എഫ്‌ വരിക്കാരായ പെന്‍ഷന്‍കാരുമായി ബന്ധപ്പെട്ട്‌ വിദഗ്‌ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടി പ്പിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി വി.ശ്രീകുമാര്‍ , ബി. സുനില്‍കുമാര്‍, ചെയര്‍മാന്‍ മധുസൂദനന്‍.എസ്‌, സെല്‍വരാജ്‌ പി.കെ, മോഹന്‍ കുമാര്‍ സി.ആര്‍, ജയന്‍, സുരേഷ്‌ കുമാര്‍ പി.ജി, വര്‍ഗീസ്‌ ടി.എ, കബീര്‍.എം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 31 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW