-->
എടത്വാ: ഹരിതകര്‍മ്മ സേനാംഗത്തിന് നഷ്‌ടപ്പെട്ട സ്വര്‍ണ താലിമാല ഒന്നരമാസത്തിനു ശേഷം തിരിച്ചുകിട്ടി. എടത്വാ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊടു പ്പുന്ന ശ്രായിപറമ്പ് സരിതാ സാബുവിനാണ് നഷ്‌ടപ്പെട്ട താലിമാല ഒന്നര മാസത്തിനു ശേഷം തിരികെ കിട്ടിയത്. എടത്വാ മൂന്നുതൈയ്‌ക്കല്‍ ജോണ്‍സി വര്‍ഗീസിനാണ് ഒരു പവന്റെ മാലയും നാല് ഗ്രാമിന്റെ താലിയും ലഭിച്ചത്. നവംബര്‍ 13 ന് പ്ലാസ്‌റ്റിക് വേസ്‌റ്റ് ശേഖരിക്കാന്‍ പോകുന്നതിനിടയില്‍ നാലാം വാര്‍ഡില്‍ വച്ചാണ്
സരിതയ്‌ക്ക് മാലയും താലിയും നഷ്‌ടപ്പെട്ടത്. കഴിഞ്ഞദിവസം ജോണ്‍സി മൂന്നുതൈയ്‌ക്കലിന് തന്റെ വീടിന്റെ പുറകിലെ പറമ്പില്‍നിന്ന് മാലയും താലിയും ലഭിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി വിവരം അറിഞ്ഞ ജോണ്‍സി നാലാം വാര്‍ഡിലെ ഹരിത കര്‍മ്മസേനാംഗം സീമയെ വിളിച്ച് സ്വര്‍ണം കിട്ടിയ വിവരം അറിയിച്ചു. സീമ അറിയിച്ചതിനെ തുടര്‍ന്ന് സരിത ഹരിതകര്‍മ്മ സേനാംഗങ്ങളുമായി ജോണ്‍സിയുടെ വീട്ടിലെത്തി താലിയും മാലയും ഏറ്റുവാങ്ങി.
പൊതുജനങ്ങള്‍ക്ക് മാതൃകയായ ജോണ്‍സിയുടെ നടപടിയില്‍ പ്രശംസിച്ച് ഹരിത കര്‍മ്മ സേന കണ്‍സോഷ്യം പ്രസിഡന്റ് ലില്ലി വര്‍ഗീസ്, സെക്രട്ടറി രമ പുഷ്‌പന്‍, സീമ ബിനു, ശൈലജ, ജാന്‍സി എന്നിവരുടെ നേതൃത്വത്തില്‍ ജോണ്‍സിയെ വീട്ടിലെത്തി ആദരിച്ചു.