Wednesday, March 11, 2026 Last Updated 35 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.53 AM

എന്‍ ഊര്‌ പൈതൃക ഗ്രാമത്തില്‍ സന്ദര്‍ശകരുടെ തിരക്ക്‌ വര്‍ധിക്കുന്നു

uploads/news/2025/12/818284/2.jpg

പുക്കോട്‌: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എന്‍ഊരിലെ കൗതുകങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്ക്‌ വര്‍ധിക്കുന്നു. കുന്നിന്‍ മുകളിലെ തണുപ്പും കാറ്റും നിറഞ്ഞ കാലാവസ്‌ഥയും ജില്ലയിലെ പൈതൃകത്തിന്റെ പെരുമയും ആസ്വാദിക്കാനെത്തുന്ന സഞ്ചാരികളുടെ കേന്ദ്രമാണ്‌ എന്‍ഊര്‌. ക്രിസ്‌മസ്‌, പുതുവര്‍ഷക്കാലമായതോടെ സഞ്ചാരികളുടെ തിരക്കാണ്‌ ഇവിടെ.
പ്രതിദിനം നാലായിരത്തോളം പേരാണ്‌ സന്ദര്‍ശകരായി എത്തുന്നത്‌. പൂക്കോട്‌ വെറ്ററിനറി കോളജിനു സമീപം വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌ത് ജീപ്പിലാണ്‌ എന്‍ഊരിലേക്കുള്ള യാത്ര. വൈകിട്ടും രാവിലെയും മഞ്ഞുമുടിയുള്ള എന്‍ഊരിന്റെ കാഴ്‌ചകള്‍ സുന്ദരമാണ്‌.
ഇതിനിടെ എന്‍ഊരിലേക്ക്‌ എത്തുന്നവരുടെ വാഹനങ്ങള്‍ പുക്കോട്‌ വെറ്ററിനറി കോളജിന്റെ കവാടത്തിന്‌ സമീപം നിര്‍ത്തി സഞ്ചാരികളെ ഇറക്കാനും വാഹനം തിരിക്കാനും അനുവദിക്കാത്തത്‌ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.
കവാടത്തിന്‌ മുന്‍പിലെ ദേശീയ പാതയോട്‌ ചേര്‍ന്നുള്ള സ്‌ഥലത്താണ്‌ കാലങ്ങളായി വിനോദ സഞ്ചാരികളെ ഇറക്കുകയും വാഹനങ്ങള്‍ തിരിച്ച്‌ എന്‍ഊരിന്റെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിടുകയായിരുന്നു പതിവ്‌.
എന്നാല്‍ വെറ്ററിനറി സര്‍വകലാശാലയുടെ കവാടത്തിന്‌ സമീപത്തെ വാഹനങ്ങള്‍ സഞ്ചാരികളെ ഇറക്കുന്ന ഭാഗം ഗവര്‍ണറുടെ സന്ദര്‍ശനത്തിന്‌ ഭാഗമായി നന്നാക്കിയിരുന്നു.
അതിന്‌ പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്ത്‌ വിനോദ സഞ്ചാരികളെ ഇറക്കുന്നതും വാഹനങ്ങള്‍ തിരിക്കുന്നതും സര്‍വകലാശാല അധികൃതര്‍ തടഞ്ഞിരുന്നു. ഇന്നലെയും ഇവിടെ സഞ്ചാരികളെ ഇറക്കാനും വാഹനങ്ങള്‍ തിരിക്കാനും അനുവദിച്ചില്ല.
രണ്ടു ദിവസങ്ങളായി ഇത്‌ തുടര്‍ന്നതോടെ എന്‍ ഊരിലേക്ക്‌ എത്തുന്നവരെ ദേശീയപാതയിലടക്കം ഇറക്കേണ്ട സാഹചര്യമുണ്ടായി വാഹനങ്ങളുടെ തിരക്കുള്ളതിനാല്‍ ഇത്‌ കൂടുതല്‍ ഗതാഗതക്കുരുക്ക്‌ ഉണ്ടാക്കുകയും ചെയ്‌തു.
വിനോദ സഞ്ചാരികളെ പാര്‍ക്കിങ്ങില്‍ ഇറക്കേണ്ടിവരുകയും ദേശീയ പാതയിലൂടെ നടന്ന്‌ എന്‍ഊരിലേക്കുള്ള വാഹനം കയറേണ്ട ഭാഗത്തേക്ക്‌ പോകേണ്ട സാഹചര്യമുണ്ടായതോടെ പലരും സന്ദര്‍ശിക്കാതെ മടങ്ങിയതും തിരിച്ചടിയായി.
ജില്ലയിലേക്ക്‌ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന സമയത്ത്‌ ഇത്തരം നടപടികള്‍ ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിയാകുമെന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം വൈകിട്ട്‌ എന്‍ഊര്‌ അധികൃതര്‍ വെറ്ററിനറി സര്‍വകലാശാല വൈസ്‌ ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ വാഹനങ്ങള്‍ ഇവിടെ നിര്‍ത്താന്‍ അനുവാദം നല്‍കുകയും തടസ്സങ്ങള്‍ നീക്കം ചെയ്യുകയും ചെയ്‌തു.

Ads by Google
Advertisement
Wednesday 31 Dec 2025 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW