Wednesday, March 11, 2026 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.53 AM

കൊയ്‌ത്തുകാലം ആരംഭിച്ചതോടെ വൈക്കോല്‍ തേടിെയത്തി ആവശ്യക്കാര്‍

uploads/news/2025/12/818283/1.jpg

പനമരം: കൊയ്‌ത്തുകാലം ആരംഭിച്ചതോടെ ജില്ലയില്‍ വൈക്കോല്‍ തേടി ആവശ്യക്കാരെത്തി തുടങ്ങി. കാലിത്തീറ്റയ്‌ക്ക് അടിക്കടിയുണ്ടാകുന്ന വില വര്‍ധനയില്‍ പൊറുതിമുട്ടിയ ക്ഷീര മേഖലയില്‍ ഉള്ള കര്‍ഷകരാണ്‌ വൈക്കോല്‍ തേടി എത്തുന്നതിലധികവും. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ അത്ര ഡിമാന്‍ഡ്‌ ഇക്കുറിയില്ലെന്നും ചുരം കയറി ആവശ്യക്കാര്‍ എത്തിയാലേ കച്ചവടം നടക്കുകയുള്ളുവെന്നും കര്‍ഷകര്‍ പറയുന്നു.
ഇക്കുറി 20 കിലോ വരുന്ന ഒരു വൈക്കോല്‍ റോളിന്‌ 150 രൂപ മുതല്‍ 200 രൂപ വരെ വിലയുണ്ട്‌. വയലില്‍ നിന്ന്‌ തന്നെ വൈക്കോല്‍ എടുക്കാന്‍ ആളെത്തിയില്ലെങ്കില്‍ ഇവ വാഹനത്തില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റണം. ഇതിന്റെ കൂലിച്ചെലവ്‌ വേറെയും വരും. പിന്നീട്‌ ഇവ മഴയും വെയിലും ഏല്‍ക്കാതെ സൂക്ഷിക്കുന്നതും ശ്രമകരമാണ്‌. പാടശേഖരങ്ങളില്‍ വച്ചുതന്നെ വില്‍പന നടത്തിയാലേ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നഷ്‌ടമില്ലാതെ വില്‍ക്കാനും കഴിയുകയുള്ളൂ. മുന്‍വര്‍ഷങ്ങളില്‍ വൈക്കോലിനായി പാടശേഖരങ്ങളിലേക്ക്‌ ക്ഷീര കര്‍ഷകര്‍ എത്തിയിരുന്നു.
മത്സര സ്വഭാവത്തോടെ കച്ചവടക്കാര്‍ എത്തുമ്പോള്‍ മുന്തിയ വിലയ്‌ക്ക് വില്‍പനയും നടന്നിരുന്നു. എന്നാല്‍ പല ക്ഷീരകര്‍ഷകരും കന്നുകാലി വളര്‍ത്തല്‍ ഉപേക്ഷിച്ചത്‌ വൈക്കോലിന്റെ ഡിമാന്‍ഡ്‌ ചെറിയ തോതില്‍ കുറയാനുള്ള കാരണമായെന്ന്‌ നെല്‍ക്കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Wednesday 31 Dec 2025 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW