-->
മാനന്തവാടി: മുതിരേരി ചെറുപുഷ്‌പ ദേവാലയത്തില്‍ ഇടവക മധ്യസ്‌ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും, വിശുദ്ധ സെബസ്‌ത്യാനോസിന്റെയും, തിരുനാള്‍ 2026 ജനുവരി 9, 10, 11 തീയതികളില്‍ ആഘോഷിക്കും. ജനുവരി 9 ന് വൈകുന്നേരം 4.30 ന് ഇടവക വികാരി ഫാ. സ്‌റ്റീഫന്‍ കോട്ടയ്‌ക്കല്‍ കൊടിയേറ്റും. അന്നേ ദിവസം വിശുദ്ധ കുര്‍ബാനയും നൊവേനയും ചുങ്കക്കുന്ന് ഫൊറോന അസി.വികാരിഫാ. സച്ചിന്‍ പേടികാട്ടുകുന്നേല്‍ നയിക്കും. സെമിത്തേരിയില്‍ പൂര്‍വികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും ഉണ്ടാകും.
10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും വചനപ്രഘോഷണവും ഫാ. നിധിന്‍ ആലയ്‌ക്കാതടത്തില്‍. തുടര്‍ന്ന് ലൂര്‍ദ്ദ് നഗറിലേക്ക് തിരുനാള്‍ പ്രദക്ഷിണം. ലൂര്‍ദ്ദ് നഗറില്‍ സന്ദേശവും ലദീഞ്ഞും ഫാ. ജയിംസ് പുത്തന്‍പറമ്പില്‍. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ എത്തിയ ശേഷം വാദ്യമേളങ്ങള്‍ ഉണ്ടായിരിക്കും. 11ന് രാവിലെ 10 മണിക്ക് തിരുനാള്‍ പാട്ടുകുര്‍ബാനയും സന്ദേശവും ഫാ. റോബിന്‍സ് കുമ്പളകുഴിയില്‍ . തുടര്‍ന്ന് സര്‍വോദയം സ്‌കൂള്‍ കവലയിലേക്ക് പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ദേവാലയത്തിലും നടക്കും. സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.