Wednesday, March 11, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.53 AM

കമ്പനി ഉല്‍പന്നങ്ങളുടെ വില ഏകീകരിക്കണം: ഓള്‍ കേരള ഡിസ്‌ട്രിബ്യൂട്ടര്‍ അസോസിയേഷന്‍

കല്‍പ്പറ്റ: ഓള്‍ കേരള ഡിസ്‌ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ വയനാട്‌ ജില്ല ജനറല്‍ബോഡി യോഗം ലക്കിടി സന്നിഹാര ഹോട്ടലില്‍ നടത്തി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ടി.ടി. അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു.
എല്ലാ കമ്പനി ഉല്‍പന്നങ്ങളുടെയും വിവിധ വിതരണ ശൃംഖലകളില്‍ വില ഏകീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബിനു മഞ്ഞളി മുഖ്യപ്രഭാഷണം നടത്തി. അമല്‍ അശോക്‌, കെ.വി.വി.എസ്‌ ജില്ലാ പ്രസിഡന്റ്‌ ജോജിന്‍ ടി. ജോയ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഹൈദ്രു, വേണു ഗോപാല്‍ കിഴിശ്ശേരി, ഫൗലാദ്‌ മാനന്തവാടി, അജിത്ത്‌ പി.വി, മജീഷ്‌ നാരായണന്‍, മനു ഗോപാല്‍, എ.എന്‍. ശ്രേയസ്‌, മുന്‍ പ്രസിഡന്റുമാരായ പി. ഷൗക്കത്തലി, ജോബിസ്‌ ജോസ്‌, ജില്ലാ ട്രഷറര്‍ എം.കെ ഹാരിസ്‌, രഞ്‌ജിത്ത്‌ ഹൈടെക്‌ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എ.കെ.ഡി.എ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എ.പി ശിവദാസ്‌ സ്വാഗതവും, ഷാജി പി.പി അധ്യക്ഷനും ഫൈസല്‍ പാപ്പിന നന്ദിയും പറഞ്ഞു.
പുതിയ വയനാട്‌ ജില്ല എം.കെ.സി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജി ഹൈലോഡ്‌ ജില്ലാ പ്രസിഡന്റ്‌, രഞ്‌ജിത്ത്‌ ഹൈടെക്‌ ജില്ലാ ജനറല്‍ സെക്രട്ടറി, മനു ഗോപാല്‍ ശ്രേയസ്‌ ട്രഷര്‍.

Ads by Google
Advertisement
Wednesday 31 Dec 2025 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW