-->
തേഞ്ഞിപ്പലം: റവ. ഫാദര്‍ സ്‌ക്ളൂസ് മെമ്മോറിയല്‍ റോളിങ് ട്രോഫിക്ക് വേണ്ടി തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കേരള വാണ്ടറേഴ്‌സ് തേഞ്ഞിപ്പലം റണ്ണേഴ്‌സ് അപ്പായി. ലാല്‍പേട്ട എഫ്.സി, ഡോണ്‍ ബോസ്‌കോ മധുരൈ, നാഗപട്ടണം അല്‍ അമാന്‍ എഫ്.സി. എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് കേരള വാണ്ടറേഴ്‌സ് കലാശപ്പോരിന് അര്‍ഹത നേടിയത്. ഫൈനല്‍ മത്സരത്തില്‍ എം.എഫ്.സി. പെരുമ്പല്ലൂരിനോടാണ് കേരള വാണ്ടറേഴ്‌സ് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടത്.