Thursday, March 12, 2026 Last Updated 21 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.52 AM

എന്‍.എസ്‌.എസ്‌. സപ്‌തദിന ക്യാമ്പില്‍ സംസ്‌ഥാന ഓഫീസര്‍ സന്ദര്‍ശനം നടത്തി

uploads/news/2025/12/818275/2.jpg

തേഞ്ഞിപ്പലം: യുവത ഗ്രാമതയുടെ നന്മയ്‌ക്കുവേണ്ടി എന്ന ലക്ഷ്യത്തോടെ എ.യു.പി.എസ്‌. വെളിമുക്കില്‍ നടക്കുന്ന ചേളാരി ജി.വി.എച്ച്‌.എസ്‌.എസ്‌. ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്‌.എസ്‌. സപ്‌തദിന സഹവാസ ക്യാമ്പ്‌ സംസ്‌ഥാന എന്‍.എസ്‌.എസ്‌. ഓഫീസര്‍ ഡോ. ദേവി പ്രിയ സന്ദര്‍ശിച്ചു. കൈമുതല്‍ മൂല്യ വര്‍ധിത ഉത്‌പന്ന നിര്‍മ്മാണം എന്ന നൈപുണി വികസന പരിശീലനത്തിലായിരുന്ന വളണ്ടിയര്‍മാരുമായി സംവദിച്ചു. ക്യാമ്പ്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. റീജ്യണല്‍ പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത്‌, ജില്ലാ കണ്‍വീനര്‍ പി.കെ. രാജ്‌ മോഹന്‍, തിരൂരങ്ങാടി ക്ലസ്‌റ്റര്‍ കണ്‍വീനര്‍ യാസിര്‍, ചേളാരി ക്ലസ്‌റ്റര്‍ കണ്‍വീനര്‍ പി.കെ. സിനു, പ്രിന്‍സിപ്പല്‍ പി.ഒ. ലബീബ, പ്രോഗ്രാം ഓഫീസര്‍ സി. അല്ലിജ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 31 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW