Saturday, March 14, 2026 Last Updated 12 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.52 AM

നിഴല്‍ ഗ്രൂപ്പ്‌ സംഗമം നടത്തി

മലപ്പുറം: ശ്രവണ, സംസാര വൈകല്യമുള്ളവരുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മയായ നിഴല്‍ ഗ്രൂപ്പിന്റെ ബധിരസംഗമം മലപ്പുറം ഇസ്ലാഹിയ ഇം?ീഷ്‌ മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പി. ഉബൈദുള്ള എം.എല്‍.എ. സംഗമം ഉദ്‌ഘാടനം ചെയ്‌തു.
ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഇടവഴിക്കല്‍ അബ്ബാസ്‌ അധ്യക്ഷത വഹിച്ചു. മാര്യേജ്‌ മീറ്റ്‌ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം സംസ്‌ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ്‌ നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ വി. റിനിഷ മുഖ്യാതിഥിയായി. വിവിധ മേഖലകളില്‍ കഴിവ്‌ തെളിയിച്ച ബധിര വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇസ്ലാഹിയ സ്‌കൂള്‍ സെക്രട്ടറി ഇ. ഉമ്മര്‍ ബാവ വിതരണം ചെയ്‌തു. എ. ഷണ്‍മുഖം, എം. കൗലത്ത്‌ പ്രസംഗിച്ചു. നിഴല്‍ സെക്രട്ടറി പി. ഇബ്രാഹിം സ്വാഗതവും പ്രസിഡണ്ട്‌ എം. മുസ്‌തഫ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Wednesday 31 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW