Friday, March 13, 2026 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.52 AM

മാരത്തോണ്‍ സംഘടിപ്പിച്ചു

മഞ്ചേരി: മഞ്ചേരി റണ്ണേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബും കടമേറ്റ്‌ സലൂണും സംയുക്‌തമായി സംഘടിപ്പിച്ച മാരത്തണില്‍ ഓപ്പണ്‍, 45 പ്ലസ്‌ എന്നീ ഇനങ്ങളിലായി കായിക താരങ്ങള്‍ മാറ്റുരച്ചു. പുരുഷ ഓപ്പണ്‍ ക്യാറ്റഗറി ഇനത്തില്‍ തിരുവാലി റണ്ണേഴ്‌സ് ക്ലബ്ബ്‌ താരം എന്‍.യു. അമിത്ത്‌ 34 മിനുട്ട്‌ 36 സെക്കന്റില്‍ ഒന്നാം സ്‌ഥാനം നേടി.
രണ്ടാം സ്‌ഥാനം റണ്ണേഴ്‌ മഞ്ചേരി താരം ജഗന്‍ കൃഷ്‌ണയും മൂന്നാം സ്‌ഥാനം യാസ്‌കോ പള്ളിപ്പുറത്തിന്റെ ഷുക്കൂറും കരസ്‌ഥമാക്കി. ഓപ്പണ്‍ വുമണ്‍സ്‌ ക്യാറ്റഗറിയില്‍ എസ്‌.എച്ച്‌. അക്കാദമിയുടെ ദിയ ഫാത്തിമ 44 മിനുട്ട്‌ 43 സെക്കന്റ്‌റ് കൊണ്ട്‌ ഒന്നാം സ്‌ഥാനവും എസ്‌.എച്ച്‌. അക്കാദമിയുടെ തന്നെ അര്‍ച്ചന രണ്ടാം സ്‌ഥാനവും എം.എസ്‌.എ. അക്കാദമിയുടെ അഫീഫ മൂന്നാം സ്‌ഥാനവും നേടി. പുരുഷ വിഭാഗം 45 പ്ലസ്‌ ക്യാറ്റഗറിയില്‍ കോഴിക്കോട്‌ സ്വദേശി ഷാജി 38 മിനുട്ട്‌ 39 സെക്കന്റ്‌ കൊണ്ട്‌ ഒന്നാം സ്‌ഥാനം നേടി. മലപ്പുറം സ്വദേശി സവാദ്‌ രണ്ടും റണ്ണേഴ്‌സ്മഞ്ചേരി താരം മുഹസിന്‍ ഇരുമ്പുഴി മൂന്നാം സ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു.
വനിതാ വിഭാഗം 45 പ്ലസ്‌ ക്യാറ്റഗറിയില്‍ സണ്‍റൈസേഴ്‌സ് പൂക്കോട്ടുംപാടത്തിന്റെ വനിതാ താരം വി. ഉഷ ഒന്നാമതെത്തി. മഞ്ചേരി പോലീസ്‌ എസ്‌.ഐ. ഷിജില്‍ ഫ്‌ളാഗോഫ്‌ ചെയ്‌തു. സമാപന സമ്മേളനം യു.എ. ലത്തീഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ അബ്‌ദുല്‍ മജീദ്‌ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 31 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW