Friday, March 13, 2026 Last Updated 23 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.52 AM

മെഡിക്കല്‍ കോളജ്‌ റോഡ്‌ വീതി കൂട്ടാന്‍ ധാരണ

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേക്കുള്ള റോഡ്‌ വീതി കൂട്ടി ഗതാഗത പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ ധാരണയായി. അഡ്വ യു.എ. ലത്തീഫ്‌ എം.എല്‍.എ, മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വല്ലാഞ്ചിറ അബ്‌ദുല്‍ മജീദ്‌, മഞ്ചേരി നഗരസഭ കൗണ്‍സിലര്‍മാരായ വല്ലാഞ്ചിറ സക്കീര്‍, കെ.പി. ഇക്‌ബാല്‍, മുന്‍ കൗണ്‍സിലര്‍ ഹുസൈന്‍ മേച്ചേരി മെഡിക്കല്‍, കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. അനില്‍ രാജ്‌, ലേ സെക്രട്ടറി മുജീബ്‌ റഹ്‌മാന്‍, പൊതുമരാമത്ത്‌ വകുപ്പ്‌ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ മുഹമ്മദ്‌ ബഷീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ധാരണയായത്‌. മലപ്പുറം റോഡില്‍ നിന്നും ആശുപത്രിയിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്ത്‌ വീതി കുറവാണ്‌. റോഡ്‌ വീതികൂടുന്നതോടെ ആശുപത്രിയിലേക്ക്‌ എത്തുന്ന ആംബുലന്‍സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക്‌ ശാശ്വത പരിഹാരമാകും.

Ads by Google
Advertisement
Wednesday 31 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW