Wednesday, March 11, 2026 Last Updated 48 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.52 AM

ചെറുപുഴ കൃഷിഭവന്റെ ഇക്കോഷോപ്പ്‌ പ്രവര്‍ത്തനമാരംഭിച്ചു

uploads/news/2025/12/818267/3.jpg

ചെറുപുഴ: ഗ്രാമപ്പഞ്ചായത്ത്‌ കൃഷിഭവന്റെ നേതൃത്വത്തില്‍ മത്സ്യമാര്‍ക്കറ്റിനു സമീപം ഇക്കൊഷോപ്പ്‌ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലെയ്‌സമ്മ പനയ്‌ക്കല്‍ ഇക്കൊഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌് സതീശന്‍ കാര്‍ത്തികപ്പള്ളി ആദ്യവില്‍പ്പന ഉദ്‌്ഘാടനം ചെയ്‌തു. വാര്‍ഡ്‌ മെമ്പര്‍ ലളിത ബാബു അധ്യക്ഷത വഹിച്ചു.
പതിനൊന്നം വാര്‍ഡ്‌ മെമ്പര്‍ ജോസ്‌, ടിമ്മി സെബാസ്‌റ്യന്‍, ഡെന്നി കാവാലം ഗീത പി. സുരേഷ്‌, കുറ്റൂര്‍ ടൈറ്റസ്‌ എന്നിവര്‍ സംസാരിച്ചു. കര്‍ഷകര്‍ ഉല്‌പാദിച്ച ജൈവീക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഗവേഷണകേന്ദ്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ ഉല്‍പ്പാദന ഉപാധികള്‍ എന്നിവ കൃഷിവകുപ്പിന്റെ ഇക്കൊഷോപ്പിലൂടെ ഇനി മുതല്‍ വില്‍പ്പന നടത്തും. ഇക്കൊഷോപ്പ്‌, ആഴ്‌ച്ച ച്ചന്ത, എഫ്‌.പി.ഒ മാര്‍ക്കറ്റ്‌, വെജിറ്റബിള്‍ ക്ലസ്‌റ്റര്‍ മാര്‍ക്കറ്റ്‌ എന്നിവ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു ഓര്‍ഗാനിക്‌ ഹബ്‌ ആയി പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ മത്സ്യ മാര്‍ക്കറ്റ്‌ മാറി.

Ads by Google
Advertisement
Wednesday 31 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW