Thursday, March 12, 2026 Last Updated 44 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.52 AM

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തെ ചെറുക്കണം: സ്‌പീക്കര്‍

uploads/news/2025/12/818266/2.jpg

തലശേരി: പുതിയൊരു ചരിത്രം സൃഷ്‌ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം നടത്തുന്ന കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നു പോകുന്നതെന്ന്‌ നിയമസഭാ സ്‌പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സ്‌പീക്കര്‍.
ചരിത്രത്തെ വളച്ചൊടിക്കുന്നതിന്‌ പുതിയ ചില പേരുകള്‍ ഉയര്‍ത്തി കൊണ്ടുവരാനുള്ള ശ്രമം സംഘപരിവാര്‍ നടത്തുന്നു. ശാസ്‌ത്രത്തെ ഇതിഹാസം കൊണ്ട്‌ പകരം വെക്കാനാണ്‌ ശ്രമം. രാജ്യത്തെചരിത്രപ്രധാനമായ പല സ്‌ഥലങ്ങളുടെയും പേരുകള്‍ മാറ്റുകയാണ്‌. ചരിത്രത്തെ ഭയന്നാണ്‌ അവര്‍ ഇങ്ങനെ ചെയ്യുന്നത്‌. വിദ്യാഭ്യാസ മേഖലയിലും ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉള്‍പ്പെടെ പാഠപുസ്‌തകങ്ങളുടെ മാറ്റം വരുത്തുന്നു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ഇത്തരം ബോധപൂര്‍വ്വമായ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത്‌ ചരിത്രകാരന്‍മാരുടെ ഉത്തരവാദിത്വമാണ്‌ എന്നും സ്‌പീക്കര്‍ പറഞ്ഞു. ഡോ.പി.മോഹന്‍ദാസ്‌ അധ്യക്ഷനായി.
തലശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം പ്രഭാകരന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഗീതമ്മ, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്‌ സെക്രട്ടറി പ്ര?ഫ. സയെദ്‌ അലി നദീം റെസാവി, പ്രിന്‍സിപ്പല്‍ പ്ര?ഫ. ജെ. വാസന്തി, പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ടി നാരായണന്‍, സംഘടകസമിതി വര്‍ക്കിംഗ്‌ ചെയര്‍പേഴ്‌സണ്‍ ഡോ. പി മോഹന്‍ദാസ്‌, ജനറല്‍ കണ്‍വീനര്‍ എ. വത്സന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 31 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW