-->
കണ്ണൂര്‍: ഗവ. ജില്ലാ ആശുപത്രിക്ക് സമീപം മയക്കുമരുന്നുമായി യുവതിയെയും യുവാവിനെയും എം.ഡി.എം.എ സഹിതം കണ്ണൂര്‍ സിറ്റി പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ കെ. നജീമ (33), കണ്ണൂര്‍ തയ്യില്‍ സ്വദേശിയായ കെ. രാഹുല്‍ ഷാഹുല്‍ ഹമീദ് (37) എന്നിവരെ പിടികൂടിയത്.
ഇവരില്‍ നിന്നും 70.66 ഗ്രാം മാരക ലഹരി വസ്‌തുവായ എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്‌തിട്ടുണ്ട്.കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ് ഐ.പി.എസ്, കണ്ണൂര്‍ എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നിര്‍ദേശപ്രകാരം എസ്‌ഐ കരുണാകരന്‍, എസ്‌ഐ മനോജ്, എഎസ്‌ഐ ശ്രീജിത്ത്, എഎസ്‌ഐ അജിത്ത്, എഎസ്‌ഐ മുഹമ്മദ് എസ്.സിപിഒ സതീഷ്, ബിനു, സിപിഒമാരായ പ്രതീഷ്, പ്രമീഷ്, നിഷിത, മിഥുന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.