Thursday, March 12, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

ദി ട്രിസ്‌റ്റ് വിത്ത്‌ ഹിസ്‌റ്ററി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വ്വഹിച്ചു

തലശേരി: ബ്രണ്ണന്‍ കോളേജില്‍ വെച്ച്‌ നടക്കുന്ന 84 ആം ഹിസ്‌റ്ററി കോണ്‍ഗ്രസിന്റെ ഭാഗമായി നിര്‍മ്മിച്ച തലശേരി ദി ട്രിസ്‌റ്റ് വിത്ത്‌ ഹിസ്‌റ്ററി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ബഹുമാനപ്പെട്ട കേരള നിയമസഭ സ്‌പീക്കര്‍ എ.ന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. കോളേജ്‌ ഇം?ീഷ്‌ വിഭാഗം അധ്യാപകന്‍ എ.സ്‌. ലളിതിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഡോക്യുമെന്ററിയുടെ സിനിമാറ്റോഗ്രഫി പ്രതാപ്‌ ജോസഫും, എഡിറ്റിംഗ്‌ ബ്രണ്ണന്‍ കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളായ വി.വി ശിവദത്ത്‌, പി. സിദ്ധാര്‍ഥ്‌ എന്നിവരുമാണ്‌ നിര്‍വഹിച്ചത്‌.
ഡോ. വിനോദ്‌ നാവത്ത്‌, ഡോ. എ വത്സലന്‍, ഡോ. എന്‍ സാജന്‍ എന്നിവര്‍ ഡോക്യുമെന്ററിയുടെ ഗവേഷണ നിര്‍വ്വഹണത്തില്‍ സഹകരിച്ചു. തലശേരിയുടെ പൈതൃകവും ചരിത്രവും ഭൂപ്രകൃതീയും അനാവരണം ചെയ്ുയന്ന ഡോക്യുമെന്ററി ചരിത്ര കോണ്‍ഗ്രസ്‌ ഡെലിഗേറ്‌സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ആദ്യമായാണ്‌ തലശേരിയെ ഇത്ര സമഗ്രമായി ഒരു ഡോക്യുമെന്ററിയില്‍ അടയാളപ്പെടുത്തുന്നത്‌.
ബ്രണ്ണന്‍ കോളേജ്‌, ചേരമാന്‍ കോട്ട, ആം?ിക്കന്‍ ചര്‍ച്ച്‌, കത്തീഡ്രല്‍ ചര്‍ച്ച്‌, വെല്ലസ്ലി ബം?ോ, ഗുണ്ടര്‍ട്ട്‌ ബം?ോ, ഓടത്തില്‍ പള്ളി, തായലങ്ങാടി പള്ളി, ജഗന്നാഥ്‌ ടെമ്പിള്‍, തിരുവങ്ങാട്‌ ടെമ്പിള്‍,അണ്ടലൂര്‍ കാവ്‌, പാറപ്രം കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി സ്‌ഥാപക സ്‌മാരകം, ചിറക്കര സര്‍ക്കസ്സ്‌ കളരി, ജവാഹര്‍ ഘട്ട്‌, മൊയ്‌തു പാലം, ധര്‍മ്മടം, മുഴപ്പിലങ്ങാട്‌ ബീച്ചുകള്‍ തുടങ്ങിയവ ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW