Saturday, March 14, 2026 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

നഗരസഭയില്‍ എത്തുന്ന ജനങ്ങള്‍ക്ക്‌ വെല്‍ക്കം ഡ്രിങ്ക്‌

തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ നഗരസഭയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക്‌ വെല്‍ക്കം ഡ്രിങ്ക്‌ നല്‍കും. ഇന്നലെ ചേര്‍ന്ന പുതിയ നഗരസഭ കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ പി.കെ. സുബൈര്‍ കൗണ്‍സില്‍ അംഗീകരിച്ചു.
കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക്‌ എത്തുന്നവരെ ചിരിച്ച മുഖത്തോടെ സ്വീകരിക്കാന്‍ റിസപ്‌ഷനിസ്‌റ്റിനെയും നിയോഗിക്കും. ഇവര്‍ ബന്ധപ്പെട്ട വിഭാഗത്തിലേക്ക്‌ ആവശ്യക്കാരെ എത്തിക്കും. കൂടാതെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്‌ണന്‍, കെ.എം.ലത്തീഫ്‌, പി.വി.സുരേഷ്‌, കെ. മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. കൗണ്‍സില്‍ യോഗം നടക്കുന്ന ദിവസങ്ങളില്‍ വകുപ്പു മേധാവികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ചെയര്‍പേഴ്‌സന്‍ നിര്‍ദ്ദേശം നല്‍കി.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW