-->
പയ്യാവൂര്‍: പയ്യാവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിതിന ക്യാമ്പ് നടത്തുന്നതിന് സംഘാടക സമിതി യോഗം ചേര്‍ന്നു. ജനുവരി 1, 2 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി പങ്കെടുത്തു. എസ് എം സി ചെയര്‍മാന്‍ അനീഷ് പി വി യുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്‌മാസ്‌റ്റര്‍ പ്രഭാകരന്‍ പി സ്വാഗതം പറഞ്ഞു. ബി ആര്‍ സി കോര്‍ഡിനേറ്റര്‍ നിമിഷ ടി ഒ കാര്യപരിപാടി വിശദീകരിച്ചു. സൂര്യ പി വി നന്ദി പറഞ്ഞു.