Thursday, March 12, 2026 Last Updated 21 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി: രാജ്യത്തെ പട്ടിണി പാവങ്ങളുടെ നിലനില്‍പിന്‌ ആവശ്യം: അഡ്വ.സജീവ്‌ ജോസഫ്‌ എം.എല്‍.എ

ശ്രീകണ്‌ഠാപുരം: രാജ്യത്തെ പട്ടിണി പാവങ്ങളുടെ നിലനില്‍പിന്‌ വേണ്ടി കോണ്‍ഗ്രസിന്റെ ഭരണകാലത്ത്‌ നടപ്പിലാക്കിയ മഹാത്മ ഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരും അക്ഷരാഭ്യാസമില്ലാത്തവരും തൊഴില്‍ രഹിതരുമായ ജനവിഭാഹത്തെ രാജ്യത്തു നിന്നും തുടച്ചു നീക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും, ഈ നടപടിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണന്നും സജീവ്‌ ജോസഫ്‌ എം.എല്‍.എ. പറഞ്ഞു.
കെ.പി.സി.സി അഹ്വാനപ്രകാരം ഏരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി ചെമ്പേരിയില്‍ സംഘടിപ്പിച്ച തൊഴിലുറപ്പ്‌ തൊഴലാളികളുടെ പ്രതിക്ഷേധ സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പുതുതായി ചുമതലയേറ്റ മണ്ഡലം പ്രസിഡന്റ്‌ കയിക്കല്‍ ഗംഗാധരന്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ പരത്തിനാല്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജയശ്രീ ശ്രീധരന്‍, പഞ്ചായത്ത്‌ മെമ്പര്‍ സോജന്‍ കാരാമയില്‍, ശ്രീകണ്‌ഠാപുരം ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ ജോസഫ്‌ ഐസ്സക്ക്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസി; ബിനു, എം.സി രാജേഷ്‌, ജീനേഷ്‌, ജസ്‌റ്റിസണ്‍ ചാണ്ടി കൊല്ലി, ജോസഫ്‌ കൊട്ടു കാപ്പള്ളി, മുന്‍ പഞ്ചായത്ത്‌ വൈസ്‌.പ്രസി. മധു തൊട്ടിയില്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW