-->
മുക്കം: പന്നിക്കോട് എ.യു.പി സ്‌കൂളില്‍ നടന്നുവരുന്ന ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാമ സ്വരാജ് വാര്‍ത്താന്വേഷണ പരിപാടി ശ്രദ്ധേയമായി.
ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു. ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്‌തു.
ത്രിതല പഞ്ചായത്തുകളിലെ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും യുവതലമുറക്ക് ഉപകാരപ്രദമാവുന്ന വാര്‍ത്തകള്‍ കൂടുതല്‍ നല്‍കി അവര്‍ക്ക് പിന്തുണ നല്‍കണമെന്നും സംവാദം ആവശ്യപ്പെട്ടു.
മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസല്‍ ബാബു മോഡറേറ്ററായ പരിപാടിയില്‍ കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്‌ദുല്‍ അക്‌ബര്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, ഇരു ഗ്രാമ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളായ സി. ഹരീഷ്, ആയിഷ ചേലപ്പുറം, സവാദ് ഇബ്രാഹീം, മാധ്യമ പ്രവര്‍ത്തകരായ മുഹമ്മദ് കക്കാട്, എ.പി മുരളീധരന്‍, ഫൈസല്‍ പുതുക്കുടി, റഫീഖ് തോട്ടുമുക്കം, ഒ. മുഹമ്മദ് ഫസല്‍, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി. ഷംലൂലത്ത്, വൈസ് പ്രസിഡന്റുമാരായ ബാബു പൊലുകുന്ന്, ഫസല്‍ കൊടിയത്തൂര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി നസീറ, അധ്യാപകരായ നൗഫല്‍ പുല്ലാളൂര്‍, ഡോ. എന്‍.കെ സുഹൈര്‍, എം.കെ ഫെബിന തുടങ്ങിയവര്‍ സംസാരിച്ചു.