Wednesday, March 11, 2026 Last Updated 29 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

പതങ്കയത്ത്‌ സുരക്ഷ ശക്‌തമാക്കും: അന്നക്കുട്ടി ദേവസ്യ

uploads/news/2025/12/818256/1.jpg

മുക്കം: പതങ്കയം വെള്ളച്ചാട്ടം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്നത്‌ ഒഴിവാക്കാനായി പുതുതായി വിദഗ്‌ധ പരിശീലനം നടത്തി നേടിയ ലൈഫ്‌ ഗാര്‍ഡുകളെ നിയമിക്കാനും പുഴയില്‍ ഇറങ്ങുന്ന സഞ്ചാരികള്‍ക്ക്‌ ലൈഫ്‌ ജാക്കറ്റ്‌ നിര്‍ബന്ധമാക്കി മനുഷ്യജീവന്‍ സംരക്ഷിക്കുവാനുള്ള നടപടികള്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംസ്‌ഥാന ടൂറിസം വകുപ്പും പോലീസും മറ്റു വകുപ്പുകളും ആയി കൂട്ടായി തീരുമാനമെടുത്ത്‌ നടപ്പാക്കുമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നക്കുട്ടി ദേവസ്യ പതങ്കയം വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.
ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ ശിവദാസന്‍ താഴെ പാലാട്ട്‌, വിന്‍സന്റ്‌ വടക്കേമുറിയില്‍, വില്‍സണ്‍ തറപ്പേല്‍, ജിജി എലുവാലുങ്കല്‍, മിനി സണ്ണി, റീന കക്കുഴി, പ്രദേശവാസികളായ ജെയിംസ്‌ കിഴക്കുംകര, ബെന്നി മറ്റപ്പള്ളി, മാത്തുക്കുട്ടി പന്തംമാക്കല്‍, ബാബു കോഴാമല എന്നിവര്‍ പ്രസിഡന്റിനോട്‌ ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW