Wednesday, March 11, 2026 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

മുക്കം: 15.7.2019ന്‌ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തി അന്യായമായി സംഘം ചേര്‍ന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സി.ടി.സി അബ്‌ദുള്ളയുടെ കയ്യും കാലും വെട്ടുമെന്ന്‌ ഭീഷണിപ്പെടുത്തി പഞ്ചായത്ത്‌ ഓഫീസ്‌ കോമ്പൗണ്ടിന്റെ ഗേറ്റില്‍ നാശനഷ്‌ടങ്ങള്‍ വരുത്തിയെന്നും പൊതുജനങ്ങള്‍ക്ക്‌ തടസം സൃഷ്‌ടിച്ചുവെന്നും ആരോപിച്ച്‌ സി.ടി.സി അബ്‌ദുള്ള നല്‍കിയ പരാതിയില്‍ മുക്കം പോലിസ്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസ്സിലെ പ്രതികളായ കോണ്‍ഗ്രസ്‌ നേതാക്കളായ യു.ഡി.എഫ്‌ തിരുവമ്പാടി നിയോജക മണ്ഡലം കണ്‍വീനര്‍ കെ.ടി മന്‍സൂര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി സൂഫിയാന്‍, ബഷീര്‍ പുതിയോട്ടില്‍, കരീം പഴങ്കല്‍, റഹ്‌മത്തുള്ള പരവരിയില്‍, അബു വളപ്പില്‍ തോട്ടുമുക്കം എന്നിവരെയാണ്‌ കുറ്റക്കാരല്ലന്ന്‌ കണ്ട്‌ താമരശേരി ജെ.എഫ്‌.സി.എം രണ്ട്‌ മജിസ്‌ട്രേറ്റ്‌ ടി.ടി ഷഹബാനുമുത്തു വെറുതെ വിട്ടത്‌.
പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സി.ടി.സി അബ്‌ദുള്ള എന്നവരെയും മെമ്പറായിരുന്ന കെ.പി ചന്ദ്രന്‍ എന്നിവരെയും അസി. എഞ്ചിനീയര്‍ അടക്കമുള്ള സാക്ഷികളെയും വിസ്‌തരിച്ച കോടതി പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ സാധിച്ചില്ലെന്ന്‌ കണ്ടാണ്‌ വെറുതെ വിട്ടത്‌.
അഞ്ച്‌ വര്‍ഷം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ്‌ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട്‌ കോടതി വിധി പുറപ്പെടുവിച്ചത്‌. മുഴുവന്‍ പ്രതികള്‍ക്കും വേണ്ടി അഡ്വ. സി.ടി അഹമ്മദ്‌ക്കുട്ടി കോടതിയില്‍ ഹാജരായി വിചാരണ നടത്തി.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW