Wednesday, March 11, 2026 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

പുതുവര്‍ഷ ആഘോഷം; സുരക്ഷ ക്രമീകരണങ്ങളുമായി പോലീസ്‌ ഇന്ന്‌ ഉച്ചയ്‌ക്ക് 2.30 മുതല്‍ ബീച്ചിലേക്കുള്ള ഗതാഗതം നിയന്ത്രണ വിധേയമാക്കും

കോഴ്‌ിക്കോട്‌: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്‌ സിറ്റി പോലീസ്‌ പരിധിയില്‍ വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തില്‍ അനിഷ്‌ട സംഭവങ്ങള്‍ ഇല്ലാതെ പുതുവത്സരത്തെ സുഗമമായി വരവേല്‍ക്കാന്‍ കോഴിക്കോട്‌ സിറ്റി പോലീസ്‌ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ ടി.നാരായണന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ അരുണ്‍.കെ. പവിത്രന്‍, അഡീഷണല്‍ എസ്‌.പി., ഏഴോളം എ.സി.പി.മാര്‍, ഇന്‍സ്‌പെക്‌ടര്‍മാര്‍, സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടെ എഴുന്നൂറ്റി അന്‍പതോളം പോലീസുദ്യോഗസ്‌ഥക്കര ഡ്യൂട്ടിക്ക്‌ നിയോഗിക്കും.
പുതുവത്സര ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സ്‌ഥലങ്ങളായ കോഴിക്കോട്‌ ബീച്ച്‌ , ഭട്ട്‌് റോഡ്‌ ബീച്ച്‌, ബേപ്പൂര്‍ ബിച്ച്‌, പുലിമുട്ട്‌, മാളുകള്‍, ബാര്‍ ഹോട്ടലുകള്‍, ബീയര്‍ പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, ഫ്‌ളാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ മുതലായ സ്‌ഥലങ്ങളിലും ബസ്‌ സ്‌റ്റാന്റ്‌, റെയില്‍വെ സേ്‌റ്റഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പോലീസ്‌ ശക്‌തമായ നിരീക്ഷണം ഏര്‍പ്പെടുത്തും.പുതു വത്സരാഘോഷങ്ങളുടെ മറവില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആഘോഷങ്ങള്‍ മതിയായ വെളിച്ചത്തോടുകൂടി മാത്രമേ നടത്തുവാന്‍ പാടുളളൂ. ഇത്‌ പരിപാടി നടത്തുന്ന സംഘാടകര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും പോലീസ്‌.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കാര്‍,ബൈക്ക്‌ റേസിങ്‌് നടത്തുന്നതും പൊതു സ്‌ഥലങ്ങളില്‍ വച്ച്‌ പരസ്യമായി മദ്യപിക്കുന്നതും. മദ്യപിച്ച വാഹനം ഓടിക്കുന്നതും തടയുന്നതിനായി പോലീസിന്റെ ശക്‌തമായ നടപടികള്‍ ഉണ്ടായിരിക്കും. ജില്ലാ അതിര്‍ത്തികളില്‍ പോലീസുദ്യോഗസ്‌ഥരെ നിയോഗിച്ചു കൊണ്ട്‌ ശക്‌തമായ വാഹന പരിശോധന നടത്തും. സ്‌ത്രീകളുടെയും, കുട്ടികളുടെയും, വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന്‌ മഫ്‌തി പോലീസിനെയും വനിത പോലീസുദ്യോഗസ്‌ഥരെയും നിയോഗിക്കും.
ഇന്ന്‌ ഉച്ചയ്‌ക്ക് ശേഷം 2.30 മണി മുതല്‍ ഫ്രാന്‍സിസ്‌ റോഡ്‌ ജംഗ്‌ഷന്‍, ദീവാര്‍ ജംഗ്‌ഷന്‍, രണ്ടാം ഗേറ്റ്‌. സി എച്ച്‌ ഫ്‌ളൈ ഓവര്‍, പി ടി ഷ റോഡ്‌, കൃസ്‌ത്യന്‍ കോളേജ്‌ വെസ്‌റ്റ്, വെസ്‌റ്റഹില്‍ ചുങ്കം, കോതി ജംഗ്‌ഷന്‍, പണിക്കര്‍ റോഡ്‌ ജംഗ്‌ഷന്‍, കോയ റോഡ്‌, വെങ്ങാലി എന്നീ സ്‌ഥലങ്ങളില്‍ നിന്നും ബീച്ചിലേക്കുള്ള ഗതാഗതം നിയന്ത്രണ വിധേയമായിരിക്കും.വൈകിട്ട്‌ 05.00 മണി മുതല്‍ ഗാന്ധിറോഡ്‌ മുതല്‍ വലിയങ്ങാടി ജംഗ്‌ഷന്‍ വരെയുള്ള ഭാഗങ്ങള്‍, ബോംബെ ഹോട്ടല്‍ ജംഗ്‌ഷന്‍, മൂന്നാലിങ്ങല്‍, ഗാന്ധി റോഡ്‌, കസ്‌റ്റംസ്‌ റോഡ്‌, പഴയ കോര്‍പ്പറേഷന്‍ റോഡ്‌ എന്നീ ഭാഗങ്ങളില്‍ നിന്നും ബീച്ച്‌ ഭാഗത്തേക്ക്‌ വാഹന ഗതാഗതം അനുവദിക്കുന്നതല്ല. വൈകിട്ട്‌ 05.00 മണിക്ക്‌ ശേഷം ബീച്ചിലേക്ക്‌ വരുന്നവര്‍ വാഹനങ്ങള്‍പുറത്തുള്ള പാര്‍ക്കിംഗ്‌ ഏരിയകളില്‍ പാര്‍ക്ക്‌ ചെയ്‌ത ശേഷം ബീച്ചിലേക്ക്‌ വരേണ്ടതാണ്‌. ബീച്ചിലേക്ക്‌ വരുന്ന ആളുകള്‍ 01.01.2026 തിയ്തി പുലര്‍യച്ചെ 01.00 മണിക്കുളളില്‍ ബീച്ചില്‍ നിന്നും മടങ്ങേണ്ടതാണ്‌. ഉച്ചഭാഷിണി ഉപയോഗിച്ച്‌ ചട്ടലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. പുതുവത്സര ആഘോഷം നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള എല്ലാ സംഘടനകളും സംഘാടകരും അതാതു പോലീസ്‌ സേ്‌റ്റഷനില്‍ നിന്നും മുന്‍കൂര്‍ അനുമതിവാങ്ങണം. ലഹരി വില്‍പ്പനക്കും ഉപയോഗത്തിനുമെതിരെ ആന്റി നാര്‍ക്കോട്ടിക്ക്‌ സ്‌ക്വാഡിന്റെ ശക്‌തമായ പരിശോധന ഉണ്ടായിരിക്കും.
ആളുകള്‍ ധാരാളമായി പങ്കെടുക്കുന്ന പരിപാടികളില്‍ തിക്കും തിരക്കും കാരണം എന്തെങ്കിലും അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായാല്‍ അത്തരം അടിയന്തിര സാഹചര്യം നേരിടുന്നതനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സംഘാടകര്‍ വരുത്തേണ്ടതാണ്‌. എല്‍.ഇ.ഡി ലൈറ്റ ഡിസ്‌ പ്ലേ നടക്കുന്ന സ്‌ഥലങ്ങളില്‍ നിന്നും കുട്ടികള്‍ക്ക്‌, ഷോക്കേല്‍ക്കാതിരിക്കാന്‍ അനൗണ്‍സ്‌മെന്റ്‌ നടത്തി രക്ഷിതാക്കളെബോധവാന്‍മാരാക്കേണ്ടതാണ്‌. ഇതരസംസ്‌ഥാന തൊഴിലാളി ക്യാമ്പുകളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ടെങ്കില്‍ ക്യാമ്പുകളുടെ നടത്തിപ്പുകാര്‍ അല്ലെങ്കില്‍ തൊഴിലുടമകള്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കേണ്ടതും പരിപാടി സമാധാനപരമായി നടത്തുന്നതാണെന്ന്‌ ഉറപ്പു വരുത്തേണ്ടതാണെന്നും പോലീസ്‌ നിര്‍ദേശം.
പുതുവത്സാരാഘോഷത്തിന്റെ ഭാഗമായി എന്തെങ്കിലും അനിഷ്‌ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി അടുത്തുളള പോലീസ്‌ സേ്‌റ്റഷനിലോ പോലീസിന്‍റെ ടോള്‍ ഫ്രി നമ്പറായ 112,1515 ലേക്കോ വിളിക്കാവുന്നതാണ്‌്്.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW